Thursday December 12th, 2019 - 7:04:am
topbanner

മാമാങ്കം നോവലാക്കി സജീവ് പിള്ള ; ചതിയ്ക്ക് ഉത്തരം ചതിയെന്ന് സോഷ്യല്‍മീഡിയ

suji
മാമാങ്കം നോവലാക്കി സജീവ് പിള്ള ; ചതിയ്ക്ക് ഉത്തരം ചതിയെന്ന് സോഷ്യല്‍മീഡിയ

മാമാങ്കം സിനിമയ്ക്ക് ആധാരമായ കഥ നോവലാക്കി സംവിധായകന്‍ സജീവ് പിള്ള. ഡി.സി ബുക്‌സാണ് മാമാങ്കം നോവലാക്കിയിരിക്കുന്നത്. സജീവ് പിള്ളയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ചതിക്ക് ഉത്തരം ചതി തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നുണ്ട്. ഇത് ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് മൂവ്‌മെന്റ് ആയി പോയി എന്നും ചിലര്‍ പറഞ്ഞു. മാമാങ്കം സിനിമ ഡിസംബര്‍ 12 ന് തിയേറ്ററില്‍ ഇറങ്ങാനിരിക്കെയാണ് മാമാങ്കം നോവല്‍ പുറത്തിറങ്ങിയിരിക്കുന്നത്

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സജീവ് പിള്ളയുടെ ആദ്യ സിനിമ എന്ന നിലയിലായിരുന്നു ചിത്രം തുടങ്ങിയത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ സംവിധായകനും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അതിനെ തുടര്‍ന്ന് സജീവ് പിള്ളയെ ഈ ചിത്രത്തിന്റെ സംവിധാന ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് എം. പത്മകുമാര്‍ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.

തുടര്‍ന്ന് സജീവ് പിള്ളയ്ക്ക് എതിരെ ആരോപണങ്ങളുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. സജീവ് പിള്ളയുടെ പരിചയക്കുറവില്‍ വന്‍ നഷ്ടമാണ് ചിത്രത്തിനു സംഭവിച്ചതെന്നും മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത്. സജീവിനെതിരെ സിനിമ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഏതായാലും ചിത്രവും നോവലും വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്.

 

 

Read more topics: sajeev pilla, mamangam,novel
English summary
sajeev pilla make mamangam a novel
topbanner

More News from this section

Subscribe by Email