Tuesday February 18th, 2020 - 2:45:pm
topbanner

ലാലേട്ടന്റെ ശബ്ദത്തില്‍ 'സൈറാ നരസിംഹ റെഡ്ഡി'യുടെ ടീസര്‍ എത്തി

JB
ലാലേട്ടന്റെ ശബ്ദത്തില്‍ 'സൈറാ നരസിംഹ റെഡ്ഡി'യുടെ ടീസര്‍ എത്തി

ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കിയിരിക്കുന്ന 'സൈറാ നരസിംഹ റെഡ്ഡി'യുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. സ്വാതന്ത്ര സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ഈ പിരീഡ് ഡ്രാമ ചിത്രം പറയുന്നത്. ഗോസായി വെങ്കണ്ണ എന്ന ആത്മീയ നേതാവിന്റെ വേഷത്തില്‍ ചിത്രത്തില്‍ ബിഗ് ബിഅമിതാഭ് ബച്ചന്‍ എത്തുന്നുമുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചുക്കിച്ചുളിഞ്ഞ മുഖവും നരച്ച താടിയും മുടിയും കാവി വേഷത്തിലും ബിഗ് ബി പ്രത്യക്ഷപ്പെടുമ്പോള്‍ യോദ്ധാവിന്റെ വേഷത്തില്‍ തമിഴ് താരം വിജയ് സേതുപതിയും മഹാറാണിയുടെ വേഷത്തില്‍ നടി നയന്‍താരയും ജഗപതി ബാബുവും കിച്ച സുദീപും തമന്നയും ചിത്രത്തിലെത്തുന്നുണ്ട്.
മോഹന്‍ലാലാണ് ടീസറിന് അവതാരിക പറയുന്നത്. ചിത്രത്തിലും നായക കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മോഹന്‍ലാലാണെന്ന് മുന്‍പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിരഞ്ചീവിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോനിഡെല പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദി സംഗീതം നല്‍കുന്നു. ചിരഞ്ജീവിയുടെ 151 ാമത് ചിത്രവും റാംചരണിന്റെ ആദ്യ നിര്‍മാണ സംരംഭവും കൂടിയാണ് ഈ ചിത്രം. സുരേന്ദ്ര റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം തീയേറ്ററുകളിലെത്തുക.

English summary
sairam narasimha reddy film teaser
topbanner

More News from this section

Subscribe by Email