Tuesday November 12th, 2019 - 6:24:pm
topbanner

ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് നടി റിച്ച ഛദ്ദ

suji
ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് നടി റിച്ച ഛദ്ദ

കാസ്റ്റിംഗ് കൗച്ചിനും ലൈംഗിക ചൂഷണങ്ങള്‍ക്കും ഇരയായിട്ടുണ്ട് നടി റിച്ച ഛദ്ദ. കരിയറിന്റെ തുടക്കക്കാലത്ത് രാത്രി 'ഡിന്നറിന്' പോകാമെന്ന് പറഞ്ഞ് സിനിമാ രംഗത്തുള്ളവര്‍ തന്നെ സമീപിക്കുമായിരുന്നെന്നും എന്നാല്‍ അവരുടെ യഥാര്‍ത്ഥ ഉദ്ദേശം മനസ്സിലാക്കി താന്‍ വിട്ട് നില്‍ക്കാറാണ് പതിവെന്നും റിച്ച പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'രാത്രി 'ഡിന്നറിന്' പോകാമെന്ന് പറഞ്ഞ് സമീപിക്കുമായിരുന്നു. അവരുടെ യഥാര്‍ഥ ഉദ്ദേശം മനസിലാക്കി താന്‍ വിട്ട് നില്‍ക്കാറാണ് പതിവ്. ഡിന്നര്‍ കഴിച്ചെന്ന് പറഞ്ഞാലും നിര്‍ബന്ധിക്കുമായിരുന്നു. ശ്രദ്ധേയായ താരമായി മാറിയിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നുണ്ട്. അത്തരത്തില്‍ 'ഡിന്നറിന്' പോകാഞ്ഞതിനാല്‍ പല അവസരങ്ങളും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്' എന്നും റിച്ച വ്യക്തമാക്കി.

തന്റെ കരിയറില്‍ ഇതുപോലെ പല തരത്തിലുള്ള ലൈംഗിക ചൂഷണങ്ങള്‍ക്കുംഇരയായിട്ടുണ്ടെന്നും റിച്ച പറയുന്നു. 'അഗ്‌നിപാത്ത്' എന്ന ചിത്രത്തില്‍ ഹൃത്വിക് റോഷന്റെ അമ്മയായി അഭിനയിക്കാനും തന്നെ ഒരു കാസ്റ്റിംഗ് ഏജന്റ് വിളിച്ചിരുന്നതായും റിച്ച പറഞ്ഞു.

 

Read more topics: richa chadha,casting couch
English summary
richa chadha about casting couch
topbanner

More News from this section

Subscribe by Email