Sunday August 25th, 2019 - 7:23:pm
topbanner
topbanner

പ്രതിസന്ധികൾ മറികടന്ന് 'ചിലപ്പോൾ പെൺകുട്ടി' 19ന് എത്തുന്നു

princy
പ്രതിസന്ധികൾ മറികടന്ന് 'ചിലപ്പോൾ പെൺകുട്ടി' 19ന് എത്തുന്നു

കാത്തിരിപ്പിനൊടുവിൽ നവാഗതസംവിധായകൻ പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ‘ചിലപ്പോൾ പെൺകുട്ടി’ 19ന് കേരത്തിലെ തിയറ്ററുകളിൽ എത്തും. 40 തിയറ്ററുകളിലായി ചിത്രം പ്രദർശിപ്പിക്കും. സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങളാണ‌് ചിത്രത്തിന്റെ പ്രമേയം.

ജനമനഃസാക്ഷിയെ ഞെട്ടിച്ച കശ്മീരിലെ കഠ്‌വ ബലാത്സംഗം കേരളത്തിലെ ഒരു പെൺകുട്ടിയിൽ ഉണ്ടാക്കുന്ന ഭയമാണ് സിനിമയുടെ ഇതിവൃത്തം. ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണെന്ന് ‘ചിലപ്പോൾ പെൺകുട്ടി’ റിലീസിങിന് എത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.

2018 ൽ റിലീസിങ്ങിന് ഒരുങ്ങിയെങ്കിലും സെന്‍സര്‍ അനുമതി മൃഗപരിപാലന ബോര്‍ഡ് വൈകിപ്പിച്ചതിനാൽ റിലീസിങ്ങിന് നീട്ടിവയ്ക്കുകയായിരുന്നു. കൈക്കൂലി നല്‍കാത്തതിനാലാണ് ഉദ്യോഗസ്ഥർ സെന്‍സര്‍ അനുമതി നൽകാതിരുന്നതെന്നും ആറുവട്ടം അപേക്ഷകൾ തള്ളിയെന്നും അണിയറ പ്രവർത്തകർ പറയുന്നു. പുതുമുഖങ്ങളായ ആവണി പ്രസാദ്, കാവ്യ ഗണേഷ്, ഗായകനും നടനുമായ കൃഷ്ണചന്ദ്രൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.ശ്രീജിത്ത് ജി. നായരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

സുനീഷ് സാമുവലാണ് നിർമാണം, സംഗീതം - അജയ്സരിഗമ, ഗാനങ്ങൾ - രാജീവ് ആലുങ്കൽ, മുരുകൻ കാട്ടാകട, എം കമറുദ്ദീൻ, എസ്.എസ്.ബിജു, ഗായകർ - വൈക്കം വിജയലക്ഷമി, അഭിജിത്ത് കൊല്ലം, സോളി കത്രീൻ, അർച്ചന വി പ്രകാശ്, അസോ- ഡയറക്ടർ ആദർശ് ആനയടി, അസി.ഡയറക്ടേഴ്സ് വിനീഷ് നെന്മാറ, രാഹുൽ, മേക്കപ്പ് - മധു കാലടി, വസ്ത്രാലങ്കാരം - സതീഷ് നേമം എന്നിവരാണ്.

സിനിമ കാണാനെത്തുന്നവരിൽ നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയാൻതക്കതായ നിയമം കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച് ഒപ്പ് ശേഖരിക്കും. ഇത‌് പ്രധാനമന്ത്രിക്ക് കൈമാറുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

English summary
releasing of chilappol penkutti in Kerala theaters
topbanner

More News from this section

Subscribe by Email