ബോളിവുഡില്‍ അത്രയൊന്നും സജീവമല്ലെങ്കിലും മുന്‍കാല സൂപ്പര്‍ നായിക രവീണ ടണ്ഠന് ആരാധകരുടെ കാര്യത്തില്‍ കുറവൊന്നുമില്ല. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ രവീണ സജീവമാണ്. തന്റെ യാത്രകളുടെ ചിത്രങ്ങള്‍ ഇവര്‍ പതിവായി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. എന്തായാലും കഴിഞ്ഞ ദിവസം ഒരു അവധിക്കാല ചിത്രവും താരം ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നതിന്റെ ഭാഗമായി പോസ്റ്റ് ചെയ്തിരുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
'വേനല്‍ക്കാലത്ത് പിടിച്ചുനില്ക്കാന് പാടുപെടുമ്പോള്‍ മഞ്ഞുനിറഞ്ഞ വെക്കേഷന് കാലത്തെക്കുറിച്ച് ഹൃദയം ചിന്തിച്ച് പോകും' എന്ന കുറിപ്പോടെയാണ് രവീണ ചിത്രം പങ്കുവെച്ചത്. ഈ ചിത്രത്തിന് ആരാധകര്‍ നിരവധി പേര് കമന്റ് ചെയ്തെങ്കിലും ഒരു ആരാധകന്റെ ചോദ്യമാണ് താരത്തിന്റെ ശ്രദ്ധ നേടിയത്.
'രവീണ മാഡം അടുത്ത ജന്മത്തില് എന്നെ വിവാഹം ചെയ്യാമോ'? എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇത് ശ്രദ്ധിച്ച താരം മറുപടിയും നല്കി 'സോറി സുഹൃത്തേ, അടുത്ത 7 എണ്ണവും ബുക്ക് ചെയ്തുപോയി', രവീണ മറുപടിയില്‍ കുറിച്ചു.
കെജിഎഫ് ചാപ്റ്റര്‍ 2 ആണ് രവീണ അഭിനയിച്ച് കൊണ്ടിരിക്കുന്ന പുതിയ ചിത്രം. യാഷ് നായകനായി എത്തിയ ചിത്രത്തില്‍ പ്രധാനമന്ത്രി രമിക സെന്നിന്റെ വേഷമാണ് താരത്തിനുള്ളത്. ചിത്രത്തില്‍ സഞ്ജയ് ദത്തും പ്രധാന വേഷത്തിലെത്തുന്നു.