Tuesday June 2nd, 2020 - 9:30:am

സ്റ്റൈലിഷായി രൺവീർ ; ജാക്കറ്റിലെ മുഖം ആരുടേത് ?

Anusha unni
സ്റ്റൈലിഷായി രൺവീർ ; ജാക്കറ്റിലെ മുഖം ആരുടേത് ?

ബോളിവുഡിന്റെ പ്രിയതാരമാണ് രണ്‍വീര്‍ സിംഗ്. എപ്പോഴും വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്താൻ രൺവീറിന് വളരെ ഇഷ്ടമാണ്. അത്തത്തിലുള്ള താരത്തിന്റെ ഫാഷൻ പരീക്ഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എയര്‍പോര്‍ട്ടിലെത്തിയ രണ്‍വീര്‍ ധരിച്ചിരുന്ന പുത്തന്‍ ജാക്കറ്റാണ് ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടിയിരിക്കുന്നത്. ജാക്കറ്റില്‍ ഒരാളുടെ മുഖം പ്രിന്റ് ചെയ്തിരുന്ന ക്ലാസിക് കോളറും ഫ്രണ്ട് ബട്ടനും ചേര്‍ന്നാണ് ഇരിക്കുന്നത് ഇതാണ് ഫാഷന്‍ ലോകത്തിന്റെ കണ്ണുടക്കിയത്. ഹോളിവുഡ് നടന്‍ മാല്‍കം മക്‌ഡോവല്‍സ് ആയിരുന്നു രണ്‍വീറിന്റെ ജാക്കറ്റിലെ താരം.

ഈ ജാക്കറ്റിന്റെ വില ഏകദേശം 1,16,960 രൂപയാണ്. ജപ്പാനിലാണ് ജാക്കറ്റ് നിര്‍മിച്ചത്. ചാര്‍ക്കോള്‍ നിറത്തിലുള്ള കാര്‍ഗോസ് പാന്റ്‌സ് ആണ് രണ്‍വീര്‍ ഇതിനൊപ്പം ധരിച്ചത്. ഗ്രേ സ്‌നീക്കേഴ്‌സും കറുത്ത തൊപ്പിയും ഒപ്പം ഒരു സ്‌പൈക്കി സണ്‍ഗ്ലാസും അണിഞ്ഞിരുന്നു.

Read more topics: film news,ranveer singh
English summary
ranveer singh jacket viral news
topbanner

More News from this section

Subscribe by Email