Friday August 7th, 2020 - 12:44:am

ഹാതി മേരാ സാഥി... റാണാ ദഗുപതി 33ാം പിറന്നാള്‍ ആഘോഷിച്ചത് പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട്

suji
ഹാതി മേരാ സാഥി... റാണാ ദഗുപതി 33ാം പിറന്നാള്‍ ആഘോഷിച്ചത് പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട്

ബാഹുബലി ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രമായ ഭല്ലാദേവയെ അവതരിപ്പിച്ച് റാണാ ദഗുപതി ഇന്ത്യന്‍ സിനിമയില്‍ പരിചിതമായ സ്ഥാനം നേടിക്കഴിഞ്ഞു. താരം ഇന്ന് 33-ാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടത്. സൗത്ത് ഇന്ത്യയില്‍ മികച്ച സ്വീകാര്യതയുള്ള താരമായി റാണാ മാറിക്കഴിഞ്ഞ വേളയിലാണ് പുതിയ ചിത്രം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹാതി മേരാ സാഥി എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് റാണാ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടത്. പോസ്റ്ററില്‍ കഥയുടെ വ്യക്തമായ വിവരങ്ങള്‍ ഇല്ലെങ്കിലും രണ്ട് ആനക്കൊമ്പുകളും ദൃശ്യവത്കരിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തുവരുന്നത്. 1971ലെ രാജേഷ് ഖന്ന ചിത്രത്തിന്റെ പേരാണെങ്കിലും ഇതൊരു റീമേക്ക് അല്ലെന്ന് അണിയറക്കാര്‍ വ്യക്തമാക്കി.

2018 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തായ്‌ലന്‍ഡിലാണ് നടക്കുക. ആനയെ കഥാപാത്രമാക്കി കുംകി എന്ന ചിത്രമൊരുക്കിയ പ്രഭു സോളമനാണ് ഹാതി മേരാ സാഥിയുടെ സംവിധായകന്‍.

 

English summary
rana daggupathy celebrate 33 bithday with new film poster
topbanner

More News from this section

Subscribe by Email