Friday August 23rd, 2019 - 11:24:pm
topbanner
topbanner

വൃക്കരോഗത്തിന് ചികിത്സ തേടി റാണ അമേരിക്കയില്‍?; പ്രതികരിക്കാതെ താരം

BI
വൃക്കരോഗത്തിന് ചികിത്സ തേടി റാണ അമേരിക്കയില്‍?; പ്രതികരിക്കാതെ താരം

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ വില്ലന്‍ വേഷത്തിലൂടെ മലയാളികള്‍ക്കും സുപരിചിതനായ തെലുങ്ക് താരം റാണ ദഗുബാട്ടി വൃക്കരോഗത്തിന് ചികിത്സയിലെന്ന് റിപ്പോര്‍ട്ടുകള്‍. റാണ വൃക്കരോഗത്തിന് ചികിത്സയിലാണെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹൈദരാബാദിലും മുംബൈയിലുമായി നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് താരം അമേരിക്കയിലേയ്ക്കു ചികിത്സയ്ക്കു പോയെന്നാണ് വിവരം.

എന്നാല്‍, രോഗ വിവരം സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് റാണയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Read more topics: rana daggubati, hospitalized
English summary
rana daggubati going to america for treatment
topbanner

More News from this section

Subscribe by Email