Tuesday June 2nd, 2020 - 12:42:pm

നിങ്ങളാരും ചതികുഴിയില്‍ വീഴരുത് ; തന്റെ പേരില്‍ ഫേക്ക് ഐഡികള്‍ പ്രചരിക്കുന്നുവെന്ന് രജിത്ത് കുമാര്‍

suji
നിങ്ങളാരും ചതികുഴിയില്‍ വീഴരുത് ; തന്റെ പേരില്‍ ഫേക്ക് ഐഡികള്‍ പ്രചരിക്കുന്നുവെന്ന് രജിത്ത് കുമാര്‍

തന്റെ പേരിലുള്ള ഫേക്ക് സോഷ്യല്‍ മീഡിയ പേജുകളെ കുറിച്ച് പറഞ്ഞ് രജിത്ത് കുമാര്‍. ലൈവിലെത്തിയതാണ് ഒര്‍ജിനല്‍ അക്കൗണ്ട് താരം വെളിപ്പെടുത്തിയത്. ഒപ്പം ആരും ചതി കുഴിയില്‍ വീഴരുതെന്ന നിര്‍ദ്ദേശവും നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിങ്ങളാരും ചതികുഴിയില്‍ വീണ് പോവാന്‍ പാടില്ല. സോഷ്യല്‍ മീഡിയ ഒരുപാട് ഗുണങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ചതികുഴികള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതിന് മികച്ച ഉദ്ദാഹരണം ഞാന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ ഞാന്‍ പോലുമറിയാതെ എന്റെ പേരില്‍ ഫേക്ക് ഐഡിയിലൂടെ ഞാന്‍ വരുന്നത് അറിയിച്ച് വലിയ പ്രശ്‌നമുണ്ടായി. അതിന്റെ പേരില്‍ എനിക്ക് പോലീസ് സ്‌റ്റേഷനില്‍ വരെ കയറേണ്ടിയും വന്നു. നിരപരാധിയായ എനിക്ക് വരെ പോലീസ് സ്‌റ്റേഷനില്‍ കയറേണ്ടി വന്നു.

എന്നെ സ്‌നേഹിക്കുന്ന എന്റെ സഹോദരങ്ങള്‍ ഒരിക്കലും ചതിക്കുഴിയില്‍ വീഴാന്‍ പാടില്ല. സൈബര്‍ സെല്ലില്‍ ഞാന്‍ പരാതി കൊടുത്തിട്ടുണ്ട്. എന്റെ ഫേക്ക് ഐഡികള്‍ കുറേയുണ്ട്. അതില്‍ പ്രധാനപ്പെട്ടത് താരം വെളിപ്പെടുത്തിയിരുന്നു. ഇത് എന്റെ പേജ് അല്ലെന്നും ഒര്‍ജിനല്‍ പേജ് വേറൊന്നുമാണെന്ന് രജിത് കുമാര്‍ വെളിപ്പെടുത്തി.

 

Read more topics: rajith kumar, alert, fake account
English summary
rajith kumar says be alert in fake fb accounts
topbanner

More News from this section

Subscribe by Email