Monday June 1st, 2020 - 11:59:am

ബിഗ് ബോസ് ഷോയിലെ റിയല്‍ വിന്നര്‍ രജിത് കുമാറാണെന്ന് നടി ആര്യ

suji
ബിഗ് ബോസ് ഷോയിലെ റിയല്‍ വിന്നര്‍ രജിത് കുമാറാണെന്ന് നടി ആര്യ

ബിഗ് ബോസ് ഷോയിലെ റിയല്‍ വിന്നര്‍ ഡോക്ടര്‍ രജിത് കുമാറാണെന്ന് നടി ആര്യ. അസാധ്യ ഗെയിമറാണ് അദ്ദേഹമെന്നും നല്ല രീതിയില്‍ ഹോംവര്‍ക് ചെയ്ത് തയാറെടുത്താണ് അദ്ദേഹം വന്നതെന്നും സിമ്പതിയായിരുന്നു അദ്ദേഹത്തിന്റെ ആയുധമെന്നും ആര്യ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'എന്നെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ബിഗ് ബോസ് ഷോയിലെ റിയല്‍ വിന്നര്‍ ഡോക്ടര്‍ രജിത് കുമാറാണ്. അസാധ്യ ഗെയിമറാണ് അദ്ദേഹം. പല ഭാഷകളിലെ ബിഗ്‌ബോസ് ഷോ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു റെവല്യൂഷന്‍ ആയി മാറിയ മറ്റൊരു മല്‍സരാര്‍ഥി ഉണ്ടാകില്ല. അദ്ദേഹം ഇതിനെ പൂര്‍ണമായും ഒരു ഗെയിമായി കണ്ട് ഒരു കളിക്കാരനായിട്ടാണ് നിന്നത്. അത് വിജയിച്ചു.'24 മണിക്കൂര്‍ ആ വീട്ടില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍നിന്ന് ഒരു മണിക്കൂര്‍ മാത്രമാണ് പുറത്തേക്ക് പോകുന്നത്. ആ സമയത്ത് മികച്ച കണ്ടന്റ് കൊടുക്കാന്‍ നമുക്ക് സാധിക്കണം.'

'നല്ല രീതിയില്‍ ഹോംവര്‍ക് ചെയ്ത് തയാറെടുത്താണ് അദ്ദേഹം വന്നത്. സിമ്പതിയായിരുന്നു അദ്ദേഹത്തിന്റെ ആയുധം. സിമ്പതിയില്‍ വീഴാത്ത മലയാളികള്‍ ഇല്ല. ഞങ്ങളുമായിട്ട് എന്ത് പ്രശ്‌നം ഉണ്ടായാലും അദ്ദേഹം തിരിച്ച് ഒരു വാക്കു പോലും പറയില്ല. ആ പ്രശ്‌നം അവിടെ തീര്‍ന്നുവെന്ന് വിചാരിച്ച് ഞങ്ങള്‍ അത് വിട്ടുകളയും. പക്ഷേ, അദ്ദേഹം ഏതെങ്കിലും ക്യാമറയുടെ മുന്നില്‍ പോയിരുന്ന് ഒറ്റയ്ക്ക് സംസാരിക്കും. ഇതൊക്കെ പുറത്ത് വന്നതിനു ശേഷമാണ് ഞങ്ങള്‍ അറിയുന്നത്. ഞങ്ങള്‍ക്കിടയില്‍ എന്ത് പ്രശ്‌നമുണ്ടായാലും രാത്രി ഉറങ്ങുന്നതിനു മുന്‍പ് അതെല്ലാം പറഞ്ഞുതീര്‍ക്കാറുണ്ട്. അതൊന്നും പ്രേക്ഷകര്‍ കണ്ടിട്ടില്ല. ഒരു മണിക്കൂര്‍ നേരത്തെ കാഴ്ചകള്‍കൊണ്ട് മാത്രം ഒരാളെ ജഡ്ജ് ചെയ്യരുത്.'ആര്യ പറഞ്ഞു.

English summary
rajith kumar is the real winner of bigboss
topbanner

More News from this section

Subscribe by Email