Wednesday February 26th, 2020 - 3:49:pm
topbanner

മുള്ളു കൊണ്ടുള്ള പോറല്‍ മാത്രം ; മാന്‍ വേഴ്‌സസ് വൈല്‍ഡ് പ്രോഗ്രാമിന്റെ ഷൂട്ടിംഗിനിടെ പരിക്കേറ്റെന്ന വാര്‍ത്തയോട് പ്രതികരിച്ച് രജനികാന്ത്

suji
മുള്ളു കൊണ്ടുള്ള പോറല്‍ മാത്രം ; മാന്‍ വേഴ്‌സസ് വൈല്‍ഡ് പ്രോഗ്രാമിന്റെ ഷൂട്ടിംഗിനിടെ പരിക്കേറ്റെന്ന വാര്‍ത്തയോട് പ്രതികരിച്ച് രജനികാന്ത്

മാന്‍ വേഴ്‌സസ് വൈല്‍ഡ് പ്രോഗ്രാമിന്റെ ഷൂട്ടിംഗിനിടെ പരിക്കേറ്റെന്ന വാര്‍ത്തയോട് പ്രതികരിച്ച് രജനികാന്ത്. ചിത്രീകരണത്തിനിടെ മുറിവുകളൊന്നും ഉണ്ടായിട്ടില്ല. മുള്ളു കൊണ്ടുണ്ടായ പോറലുകള്‍ മാത്രമേ ഉള്ളുവെന്നും കുഴപ്പമില്ലെന്നും രജനികാന്ത് വ്യക്തമാക്കി. ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ രജനികാന്ത് വെളിപ്പെടുത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബന്ദിപ്പൂര്‍ വനത്തില്‍ നടന്ന ഡോക്യുമെന്ററിയുടെ ഷൂട്ടിംഗിനിടെ രജനികാന്തിന് കണങ്കാലിനും തോളിനും പരിക്ക് പറ്റിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം നിര്‍ത്തി വെച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിയര്‍ ഗ്രില്‍സ് അവതാരകനായി എത്തുന്ന ലോക പ്രശസ്ത സാഹസിക പരിപാടിയാണ് മാന്‍ വേഴ്‌സസ് വൈല്‍ഡ്. കര്‍ണാടകയിലെ ദേശീയ ഉദ്യാനമായ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലാണ് പരിപാടിയുടെ ഷൂട്ടിംഗ് നടന്നത്.

28നും 30നും ആറു മണിക്കൂര്‍ സമയമാണ് ഷൂട്ടിംഗിന് അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി 29ന് ഷൂട്ടിംഗ് അനുവദിച്ചിട്ടില്ല. അനുവാദമില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് കര്‍ണാടക വനം വകുപ്പ് വിലക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശേഷം ഈ പരിപാടിയില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് രജനികാന്ത്.

 

English summary
rajanikanth says only some scratches
topbanner

More News from this section

Subscribe by Email