Wednesday April 1st, 2020 - 1:11:am
topbanner

'അണ്ണാത്തെ'യായി രജനികാന്ത് വീണ്ടും എത്തുന്നു; മകളായി കീര്‍ത്തി സുരേഷ്; :കൂട്ടിന് ഖുശ്ബൂവും, മീനയും, നയന്‍താരയും

JB
'അണ്ണാത്തെ'യായി രജനികാന്ത് വീണ്ടും എത്തുന്നു; മകളായി കീര്‍ത്തി സുരേഷ്; :കൂട്ടിന് ഖുശ്ബൂവും, മീനയും, നയന്‍താരയും

തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ 168ാമത്തെ ചിത്രമായ 'അണ്ണാത്തെ'യില്‍ മലയാളിയും ദേശീയ പുരസ്‌കാര ജേതാവുമായ കീര്‍ത്തി സുരേഷ് അദ്ദേഹത്തിന്റെ മകളായി വേഷമിടുന്നുവെന്ന് സൂചന. അജിത് നായകനായ 'വിശ്വാസം' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശിവയാണ് 'അണ്ണാത്തെ' സംവിധാനം ചെയ്യുന്നത്.ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഖുശ്ബൂ, മീന, പ്രകാശ് രാജ്, നയന്‍താര, സതീഷ്, സൂരി തുടങ്ങി വമ്പന്‍ താരനിര തന്നെയുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം ഇത് വരെ 'തലൈവര്‍ 168' എന്നാണു അറിയപ്പെട്ടിരുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ 'അണ്ണാത്തെ' എന്നാണു എന്ന് ഇന്നലെ നിര്‍മ്മാതാക്കളായ സണ്‍ പിക്ച്ചേര്‍സാണ് പ്രഖ്യാപിച്ചത്. ഒപ്പം ഒരു ടൈറ്റില്‍ വീഡിയോയും റിലീസ് ചെയ്തിട്ടുണ്ട്.

Read more topics: rajanikanth, new film ayyatha,
English summary
rajanikanth new film ayyatha
topbanner

More News from this section

Subscribe by Email