Saturday April 4th, 2020 - 7:36:pm
topbanner

രജനീകാന്ത് പങ്കെടുക്കുന്ന 'ഇന്‍ടു ദി വൈല്‍ഡ്' പരിപാടിയുടെ സംപ്രേക്ഷണം തീയ്യതി പ്രഖ്യാപിച്ചു

JB
രജനീകാന്ത് പങ്കെടുക്കുന്ന 'ഇന്‍ടു ദി വൈല്‍ഡ്' പരിപാടിയുടെ സംപ്രേക്ഷണം തീയ്യതി പ്രഖ്യാപിച്ചു

 രജനീകാന്ത് പങ്കെടുത്ത 'ഇന്‍ടു ദി വൈല്‍ഡ്' എന്ന പരിപാടി മാര്‍ച്ച് 23 ന് സംപ്രേക്ഷണം ചെയ്യും. ഡിസ്‌കവറി ചാനലില്‍ മാര്‍ച്ച് 23 ന് രാത്രി 8 മണിക്കാണ് പരിപാടിയുടെ സംപ്രേക്ഷണം. ബിയര്‍ ഗ്രില്‍സ് അവതാരകനായ ടിവി ഷോയ്ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്.രജനീകാന്തിനൊപ്പം ഷോ ചിത്രീകരിച്ച അനുഭവത്തെക്കുറിച്ച് ബിയര്‍ ഗ്രില്‍സ് നേരത്തെ പങ്കുവച്ചിരുന്നു. ''ഞാന്‍ നിരവധി പ്രമുഖ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ ഇദ്ദേഹം വളരെ സ്പെഷ്യലാണ്. അദ്ദേഹത്തിനൊപ്പമുളള ചിത്രീകരണം വളരെ രസകരമായിരുന്നു. തികച്ചും വ്യത്യസ്തനായ ഒരാളെയാണ് എനിക്ക് കാണാനായത്.''

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഷോയുടെ ചിത്രീകരണത്തിനുശേഷം മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കിയതിന് ബിയര്‍ ഗ്രില്‍സിനോട് നന്ദി പറയുന്നതായി രജനീകാന്തും വ്യക്തമാക്കിയിരുന്നു. ബന്ദിപ്പൂര്‍ വനത്തിലായിരുന്നു ഷോയുടെ ഷൂട്ട്. മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിയര്‍ ഗ്രില്‍സിന്റെ ഷോയില്‍ പങ്കെടുത്തിരുന്നു. ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് പാര്‍ക്കിലായിരുന്നു മോദിയുമൊത്തുളള ഷൂട്ട്.

 

English summary
rajanikanth in to the wild program
topbanner

More News from this section

Subscribe by Email