Wednesday December 1st, 2021 - 2:51:pm

രാജമൗലി വീണ്ടും കേരളത്തിലേക്ക്; 'ആര്‍ആര്‍ആര്‍' ക്ലൈമാക്‌സ് ഷൂട്ട് കണ്ണൂരിലെ കണ്ണവം വനത്തില്‍

BI
 രാജമൗലി വീണ്ടും കേരളത്തിലേക്ക്; 'ആര്‍ആര്‍ആര്‍' ക്ലൈമാക്‌സ് ഷൂട്ട് കണ്ണൂരിലെ കണ്ണവം വനത്തില്‍

ബാഹുബലി രണ്ടാം ഭാഗത്തിന് പിന്നാലെ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി സംവിധായകന്‍ രാജമൗലി വീണ്ടും കേരളത്തിലേയ്ക്ക്. പുതിയ ചിത്രമായ 'ആര്‍ആര്‍ആര്‍' അഥവാ 'ട്രിപ്പില്‍ ആര്‍' എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിനാണ് രാജമൗലി വീണ്ടും കേരളത്തിലെത്തുന്നത്. കണ്ണൂരിലെ കണ്ണവം വനത്തിലാണ് ചിത്രീകരണം. നേരത്തെ ബാഹുബലി ടുവിന്റെ ചിത്രീകരണവും ഇവിടെ നടന്നിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹോദരന്മാരായാണ് ജൂനിയര്‍ എന്‍.ടി.ആറും. രാംചരണും ചിത്രത്തില്‍ എത്തുന്നത്.

ഈ കാലഘട്ടത്തിലെ കഥാപരിസരത്ത് നിന്ന് 1920 കളിലേയ്ക്ക് പോകുമ്പോള്‍ വിപ്ലവകാരികളായ കോമരം ഭിം, അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളായി ഇരുവരും എത്തും. ഈ ഫഌഷ് ബാക്ക് പറയാനാണ് കണ്ണവം വനത്തില്‍ രാജമൗലിയും സംഘവും വീണ്ടുമെത്തുന്നത്.

വിദേശചിത്രമായ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. തെലുങ്കിന് പുറമേ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകും. തമിഴ് നടന്‍ സമുദ്രക്കനിയും ഒരു സുപ്രധാന വേഷത്തിലെത്തും.

അച്ഛന്‍ വിജയേന്ദ്രപ്രസാദിന്റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥ ഒരുക്കുന്നത്. 10 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 2020 ജനുവരി അവസാനവാരത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്.

 

Read more topics: rajamouli, rrr movie, kannur
English summary
rajamouli again kannur for his new movie shoot rrr in kannavam
topbanner

More News from this section

Subscribe by Email