Friday August 23rd, 2019 - 1:45:am
topbanner
topbanner

ഈ ശരീരം നേടിയെടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു, പഴയ എന്നെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല ; റായ് ലക്ഷ്മി

suji
 ഈ ശരീരം നേടിയെടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു, പഴയ എന്നെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല ; റായ് ലക്ഷ്മി

മേയ്‌ക്കോവര്‍ ചിത്രങ്ങള്‍ കൊണ്ട് അമ്പരിപ്പിക്കുകയാണ് തെന്നിന്ത്യന്‍ നടി റായ് ലക്ഷ്മി. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായ താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവച്ച ഒരു ബിക്കിനി ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഈ ബിക്കിനി ശരീരം നേടിയെടുക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഴയ എന്നെ എനിയ്ക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ജീവിതകാലം മുഴുവന്‍ ഞാന്‍ നേടാനും നഷ്ടപ്പെടുത്താനുമായി പോരാടുകയായിരുന്നു. ഒടുവില്‍ ഞാനൊരു പുതിയ വ്യക്തിയായത് പോലെ തോന്നുന്നു. എനിയ്ക്ക് സംഭവിച്ച മാറ്റത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു.
ഫിറ്റ് ആയിരിക്കുക എന്നാല്‍ ശാരീരികമായ മാറ്റം മാത്രമല്ല, അത് അടിമുടിയുള്ള മാറ്റമാണ്. ഇതിന് തുടക്കം കുറിച്ചതില്‍ എനിയ്ക്ക് സന്തോഷമുണ്ട്. നിങ്ങളില്‍ വിശ്വസിക്കൂ... എന്തും നേടിയെടുക്കാനാവും , ബിക്കിനി ചിത്രം പങ്കുവച്ചുകൊണ്ട് റായ് ലക്ഷ്മി കുറിച്ചു. സെലിബ്രിറ്റീസ് അടക്കം നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

 

Read more topics: rai lakshmi ,make over
English summary
rai lakshmi confident in her make over
topbanner

More News from this section

Subscribe by Email