Friday August 7th, 2020 - 12:36:am

അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ ചെയ്തു തരാം, മസാജ് ചെയ്തുതരാം ; മോശം അനുഭവം പങ്കുവച്ച് രാധിക ആപ്‌തെ

suji
അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ ചെയ്തു തരാം, മസാജ് ചെയ്തുതരാം ; മോശം അനുഭവം പങ്കുവച്ച് രാധിക ആപ്‌തെ

തനിക്കെതിരെയുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി രാധിക ആപ്‌തെ. ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോകുകയായിരുന്നു. ആ സെറ്റില്‍ ഉണ്ടായിരുന്ന ഒരു ജോലിക്കാന്‍ എനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അയാള്‍ എന്നോട് പറഞ്ഞു അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ എന്നെ വിളിക്കൂ, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം... എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭാഗ്യം കൊണ്ട് സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ ഏതായാലും എനിക്കൊപ്പം നിന്നു. എന്നോട് മാപ്പു പറഞ്ഞ ശേഷമാണ് പ്രശ്‌നം അവസാനിച്ചത്, രാധിക പറയുന്നു.

ഒരു തെന്നിന്ത്യന്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ച് താരം തന്നോട് മോശമായി പെരുമാറിയെന്നും ആ സൂപ്പര്‍ താരത്തിന്റെ മുഖത്തടിച്ചെന്നും രാധിക ആപ്‌തെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബിക്കിനി അണിഞ്ഞ് ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ വിമര്‍ശിച്ചവര്‍ക്ക് പിന്നെ ബീച്ചില്‍ സാരിയുടുത്ത് പോണോ എന്നാണ് താരം തിരിച്ചടിച്ചത് .

Read more topics: radhika apte,casting couch
English summary
radhika apte casting couch
topbanner

More News from this section

Subscribe by Email