Friday November 15th, 2019 - 6:23:pm
topbanner

വിവാഹത്തിന് ധരിച്ചത് മുത്തശ്ശിയുടെ പഴയ സാരി ; വെളിപ്പെടുത്തി രാധിക ആപ്‌തെ

suji
വിവാഹത്തിന് ധരിച്ചത് മുത്തശ്ശിയുടെ പഴയ സാരി ; വെളിപ്പെടുത്തി രാധിക ആപ്‌തെ

തന്റെ വിവാഹത്തിന് ധരിച്ചത് നിറയെ ദ്വാരങ്ങളുള്ള പഴയ സാരിയാണെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടി രാധിക ആപ്‌തെ. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മുത്തശ്ശിയുടെ സാരിയാണ് വിവാഹവേളയില്‍ താരം ധരിച്ചത്. ഒരു ഫാഷന്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'എനിക്ക് ഭൂമിയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളാണ് മുത്തശ്ശി. അതുകൊണ്ടാണ് മുത്തശ്ശിയുടെ സാരി തിരഞ്ഞെടുത്തത്. പഴയ ആ സാരിയില്‍ നിറയെ ദ്വാരങ്ങള്‍ ഉണ്ടായിരുന്നു' രാധിക പറഞ്ഞു.

2012ലാണ് ബ്രിട്ടീഷ് വയലിനിസ്റ്റായ ബെനഡിക്റ്റ് ടെയിലറെ രാധിക വിവാഹം ചെയ്തത്. ചടങ്ങുകള്‍ ഒഴിവാക്കി രജിസ്റ്ററില്‍ ഒപ്പുവെച്ചാണ് ഇവര്‍ വിവാഹിതരായത്. ആ സമയത്താണ് രാധിക മുത്തശ്ശിയുടെ സാരി അണിഞ്ഞെത്തിയത്. വിവാഹവസ്ത്രത്തിനു വേണ്ടി അധികം പണം ചെലവഴിക്കേണ്ടെന്നു മുമ്പേ തീരുമാനിച്ചിരുന്നു. വിവാഹപാര്‍ട്ടിക്ക് ധരിക്കാനായി വാങ്ങിയ വസ്ത്രത്തിന്റെ വില 10000 രൂപയില്‍ താഴെ ആയിരുന്നു.

 

Read more topics: radhika apte,marriage dress
English summary
radhika apte about marriage dress
topbanner

More News from this section

Subscribe by Email