Monday June 1st, 2020 - 7:55:am

 രാച്ചിയമ്മയായി കിടിലന്‍ മെയ്ക്കോവറില്‍ പാര്‍വതി; ലുക്ക് പുറത്ത്

JB
 രാച്ചിയമ്മയായി  കിടിലന്‍ മെയ്ക്കോവറില്‍ പാര്‍വതി; ലുക്ക് പുറത്ത്

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുന്നറിയിപ്പ്, കാര്‍ബണ്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന പുതിയ ചിത്രമാണ് രാച്ചിയമ്മ. സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പാര്‍വതിയും ആസിഫ് അലിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടി രാച്ചിയമ്മയായുള്ള പാര്‍വതിയുടെ കിടിലന്‍ മെയ്ക്കോവറാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

1969ല്‍ പുറത്തിറങ്ങിയ കഥയാണ് രാച്ചിയമ്മ. മലയാള ചെറുകഥാസാഹിത്യത്തില്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ വേറിട്ട കാഴ്ചയും വായനുഭവവുമാണ്.വേണു തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പീരുമേടായിരുന്നു രാച്ചിയമ്മയുടെ പ്രധാന ലൊക്കേഷന്‍. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയരെ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും പാര്‍വതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് രാച്ചിയമ്മ.വിവിധ സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ആന്തോളജി വിഭാഗത്തിലുള്ള ചിത്രമാണിത്. ആഷിക് അബു, രാജീവ് രവി, ജയ്.കെ എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. പി.കെ പ്രൈമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more topics: rachiyamma, parvathi thiruvothe,
English summary
rachiyamma parvathi thiruvothe
topbanner

More News from this section

Subscribe by Email