Thursday September 24th, 2020 - 12:31:am

എം.ജി.ആര്‍ ആയി ഇന്ദ്രജിത്ത്; ജയലളിതയായി രമ്യ കൃഷ്ണന്‍; 'ക്വീന്‍' വെബ് സീരീസ് ട്രെയ്‌ലര്‍ എത്തി

jb
എം.ജി.ആര്‍ ആയി ഇന്ദ്രജിത്ത്; ജയലളിതയായി രമ്യ കൃഷ്ണന്‍;  'ക്വീന്‍' വെബ് സീരീസ് ട്രെയ്‌ലര്‍ എത്തി

തമിഴ് നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി ഗൗതം വാസുദേവ മേനോന്‍ ഒരുക്കുന്ന വെബ് സീരീസായ 'ക്വീന്‍' ട്രെയിലര്‍ പുറത്തിറങ്ങി. ജയലളിതയായി രമ്യ കൃഷ്ണന്‍ എത്തുമ്പോള്‍ എം.ജി.ആറിന്റെ വേഷത്തില്‍ നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍ ആണ് അഭിനയിക്കുന്നത്. നടി അനിഘയാണ് ജയലളിതയുടെ ബാല്യകാലം അവതരിപ്പിക്കുന്നത്. നടി അഞ്ജന ജയപ്രകാശാണ് ജയലളിതയുടെ കൗമാരകാലം അവതരിപ്പിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ദ്രജിത്തും രമ്യ കൃഷ്ണനുമാണ് ട്രെയിലറില്‍ പ്രധാനമായും ഉള്ളത്. രേശ്മ ഗടാലയുടെ തിരക്കഥയെ ആസ്പദമാക്കി ഗൗതം മേനോനും പ്രശാന്ത് മുരുകേശനും ചേര്‍ന്നാണ് സംവിധാനം. ജയലളിതയുടെ സ്‌കൂള്‍ ജീവിതം, കൗമാര കാലം, സിനിമാ നടിയായുള്ള വളര്‍ച്ച, രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം, എംജി രാമചന്ദ്രന്റെ നിര്യാണത്തിനുശേഷം സ്ഥാനം ഏറ്റെടുക്കല്‍ എന്നിവയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ തരുന്ന സൂചന.

എം എക്‌സ് പ്ലെയര്‍ ആണ് സീരിസിന്റെ നിര്‍മാണം. അഞ്ച് എപ്പിസോഡുകള്‍ ഗൗതം മേനോന്‍ സംവിധാനം നിര്‍വ്വഹിക്കും. മറ്റ് അഞ്ച് എപ്പിസോഡുകള്‍ പ്രശാന്താണ് സംവിധാനം. ജയലളിതയുടെ കഥ പറയുന്ന രണ്ട് ഫീച്ചര്‍ സിനിമകള്‍ തമിഴില്‍ ഒരുങ്ങുന്നുമുണ്ട്. ബോളിവുഡ് താരം കങ്കണ റണൗട്ടിനെ നായികയാക്കി തലൈവി എന്ന ചിത്രം ഒരുക്കുന്നത് സംവിധായകന്‍ എ.എല്‍ വിജയ് ആണ്. നിത്യാ മേനോനെ നായികയാക്കി ദ് അയണ്‍ ലേഡി എന്നൊരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Read more topics: queen film, trailer,
English summary
queen film trailer released
topbanner

More News from this section

Subscribe by Email