Saturday September 19th, 2020 - 8:56:am

'എവിടെ നിർത്തിയോ അവിടെ തുടങ്ങുന്നു, പക്ഷെ ഇത്തവണ ഒറ്റയ്ക്കല്ല' ; ക്വീനിന്റെ രണ്ടാം ഭാഗം ഉടനെന്ന് പ്രഖ്യാപിച്ച്‌ ഡിജോ ജോസ് ആന്റണി

Anusha unni
'എവിടെ നിർത്തിയോ അവിടെ തുടങ്ങുന്നു, പക്ഷെ ഇത്തവണ ഒറ്റയ്ക്കല്ല' ; ക്വീനിന്റെ രണ്ടാം ഭാഗം ഉടനെന്ന്  പ്രഖ്യാപിച്ച്‌ ഡിജോ ജോസ് ആന്റണി

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ക്വീൻ. പുതുമുഖങ്ങളായ സാനിയ ഇയ്യപ്പന്‍, ധ്രുവന്‍, എല്‍ദോ മാത്യു, അശ്വിന്‍, തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തിയ ക്വീനിന്റെ തിരക്കഥ ഷെരീസ് മുഹമ്മദും ജെബിന്‍ ജോസഫും വ്ഹർന്നാണ് നിർവ്വഹിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2018ല്‍ തരംഗമായ ക്വീനിന്റെ രണ്ടാം ഭാഗം ഉടനുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണി.
'എവിടെ നിര്‍ത്തിയോ അവിടെ തുടങ്ങുന്നു. പക്ഷെ ഇത്തവണ ഒറ്റയ്ക്കല്ല' എന്ന് പറഞ്ഞു കൊണ്ടാണ് ഡിജോ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചന നല്‍കിയിരിക്കുന്നത്. ക്വീന്‍ ടീം വീണ്ടും ഒത്തുചേരുകയാണെന്ന് സംവിധായകന്‍ പറയുന്നു.

ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്. അതേസമയം, ക്വീന്‍ 2 അല്ലാതെ ഇതേ ടീമിന്റെ തന്നെ മറ്റൊരു ചിത്രമാണോ എന്ന കാര്യവും സംശയത്തിലാണ്.

Read more topics: film news, queen,
English summary
queen film second part announced
topbanner

More News from this section

Subscribe by Email