Friday September 20th, 2019 - 3:51:pm
topbanner
Breaking News
jeevanam

പ്രിയങ്ക നിക്ക് ബന്ധത്തില്‍ വിള്ളലുണ്ടായെന്ന് റിപ്പോര്‍ട്ട് ; വിമര്‍ശിച്ച് ആരാധകര്‍

suji
പ്രിയങ്ക നിക്ക് ബന്ധത്തില്‍ വിള്ളലുണ്ടായെന്ന് റിപ്പോര്‍ട്ട് ; വിമര്‍ശിച്ച് ആരാധകര്‍

നടി പ്രിയങ്കയും ഭര്‍ത്താവ് നിക്കും തമ്മില്‍ വഴക്കിടുക പതിവാണെന്നും ഇരുവരും അകല്‍ച്ചയിലാണെന്നും റിപ്പോര്‍ട്ട്. ഒരു മാസിക അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ ; പ്രിയങ്കയും നിക്കും വളരെ പെട്ടെന്നാണ് വിവാഹിതരായത്. അതിന്റെ ബുദ്ധിമുട്ടുകള്‍ ബന്ധത്തിലുണ്ട്. വിവാഹ മോചിതരാകാന്‍ ആലോചിച്ചു തുടങ്ങി. പ്രിയങ്കയില്‍ കൂള്‍ ഭാര്യയെ പ്രതിക്ഷിച്ച നിക്കിന് തെറ്റി. നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയാണ് പ്രിയങ്കയെന്ന് നിക്ക് ഇപ്പോള്‍ മനസിലാക്കിയുള്ളൂ.

പ്രിയങ്കയ്ക്ക് പക്വതയുണ്ടാകുമെന്ന് കുടുംബം കരുതി. 36 വയസ്സില്‍ 21 കാരിയെ പോലെയാണ് പ്രിയങ്ക പെരുമാറുന്നതെന്നും നിസാര കാര്യത്തിന് പോലും വഴക്കാണെന്നും ജോലിയും പാര്‍ട്ടിയും ഒക്കെയായി രണ്ടുപേരും ഒരുമിച്ച് സമയം കണ്ടെത്താനാകാതെ അകല്‍ച്ചയിലാണെന്ന് ലേഖനത്തില്‍ പറയുന്നു.

എന്നാല്‍ ഇരുവരും സന്തോഷത്തിലാണെന്നും ഒരുമിച്ചുള്ള യാത്രയുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ടെന്നും ആരാധകരും പറയുന്നു.

Viral News

Read more topics: priyanka nick relation , gossip
English summary
priyanka nick relation break gossip
topbanner

More News from this section

Subscribe by Email