Monday June 1st, 2020 - 10:09:am

ചാരിറ്റി ഓര്‍ഗനൈസേഷനുകള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് പ്രിയങ്ക

suji
ചാരിറ്റി ഓര്‍ഗനൈസേഷനുകള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് പ്രിയങ്ക

ലോകമെമ്പാടും കോവിഡ് 19 മഹാമാരി പടരുകയാണ്. 785,807 പേര്‍ക്കാണ് ആഗോളതലത്തില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 1251 പേര്‍ക്ക് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ പ്രതിസന്ധിക്കിടെ പിഎം കെയര്‍സിനും യുണിസെഫിനുമടക്കം ലോകമെമ്പാടുമുള്ള ചാരിറ്റി ഓര്‍ഗനൈസേഷനുകള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അമേരിക്കന്‍ എന്‍ജിഒ ആയ ഫീഡിങ് അമേരിക്ക, ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ഗൂഞ്ച്, ജെനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോക്ടേര്‍സ് വിത്ത്ഔട്ട് ബോഡേര്‍സ്, അമേരിക്കയിലെ നോ കിഡ് ഹങ്ക്രി, ഗിവ് ഇന്ത്യ എന്‍ജിഒ, അമേരിക്കന്‍ റേഡിയോ ടെലിവിഷന്‍ ഫെഡെറേഷന്‍ സാഗ് അഫ്ത്ര, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ വാല്യൂസ്, അസീമ എന്നിവയ്ക്കുമാണ് പ്രിയങ്കയും നിക്കും സഹായധനം നല്‍കിയിരിക്കുന്നത്.

 

 

English summary
priyanka and nick help charity organization
topbanner

More News from this section

Subscribe by Email