ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ പ്രിയദര്ശന് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച് 26ന് റിലീസ് ചെയ്യേണ്ടതായിരുന്നു. കോവിഡ് ഭീഷണി മൂലം ചിത്രം റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസിനെ പറ്റി പ്രിയദര്ശന് പറയുന്നതിങ്ങനെ.
മരക്കാര്‍ റിലീസിനെക്കുറിച്ചൊക്കെ സംസാരിക്കേണ്ട ഘട്ടമല്ല ഇതെന്നാണ് എനിക്ക് തോന്നുന്നത്.ഈ ഘട്ടത്തില്‍ പ്രാധാന്യം കല്‍പ്പിക്കേണ്ട ഒരുപാട് മറ്റ് കാര്യങ്ങളുണ്ട്.എല്ലാം സാധാരണ അവസ്ഥയിലെത്താന്‍ നമ്മള് കാത്തിരിക്കണം. ഈ ഘട്ടത്തില്‍ തിരക്കിട്ട് റിലീസിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ലോകം പഴയത് പോലെ ആവുകയും ആളുകള്‍ സിനിമ ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലെത്തുകയുമാണ് പ്രധാനം. ഡിസംബറില്‍ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ അടുത്ത വര്‍ഷത്തേക്ക്' എന്നാണ് ചോദ്യത്തിന് ഉത്തരമായി പ്രിയദര്ശന് പറഞ്ഞത്.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല.
അഞ്ചു ഭാഷകളില്‍ ആയി അന്‍പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.