ആറു വര്‍ഷങ്ങള്‍ക്ക് ശേഷം നവ്യ നായര്‍ നായികയാകുന്ന ഒരുത്തീയില്‍ പ്രിയാവാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി സൂചനകള്‍. തനി നാട്ടിന്‍പുറത്തുകാരിയായാണ് ചിത്രത്തില്‍ നവ്യ എത്തുന്നത്. വി കെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ബെന്‍സി നാസര്‍ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ചേര്‍ന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടപ്പോള്‍ മുതല്‍ മാധ്യമങ്ങളിലും നവ്യ തിളങ്ങി നില്‍ക്കുകയാണ്.
ഒമര്‍ ലുലു ഒരുക്കിയ ഒരു ആഡാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ സിനിമയിലേക്കെത്തിയത്. ചിത്രം വേണ്ടത്ര വിജയം നേടിയില്ലെങ്കിലും പ്രിയ ഹിറ്റായി.