Wednesday December 1st, 2021 - 2:29:pm

'നീ എനിക്ക് വേണ്ടി ചെയ്തതിനെല്ലാം നന്ദി'; റോഷനെപ്പറ്റി പ്രിയ പ്രകാശ് വാര്യര്‍

JB
'നീ എനിക്ക് വേണ്ടി ചെയ്തതിനെല്ലാം നന്ദി'; റോഷനെപ്പറ്റി പ്രിയ പ്രകാശ് വാര്യര്‍

ആദ്യ സിനിമയിലെ നായകന്‍. പിന്നെ സുഹൃത്ത്. ഒരു കണ്ണിറുക്കലിലൂടെ പ്രിയക്കൊപ്പം പ്രേക്ഷക ശ്രദ്ധ ലഭിച്ച താരം. ഇതൊക്കെയാണ് റോഷന്‍. റോഷന്റെ ജന്മദിനത്തില്‍ പ്രിയ ഇട്ട പോസ്റ്റാണിപ്പോള്‍ ചര്‍ച്ചാ വിഷയം. തനിക്കൊപ്പം ആരും ഇല്ലാതിരുന്നപ്പോള്‍ ഒപ്പം ഉണ്ടായിരുന്നത് റോഷന്‍ ആണെന്ന് പ്രിയ പറയുന്നു. ഹിന്ദി ചിത്രം ശ്രീദേവി ബംഗ്‌ളാവാണ് പ്രിയയുടെ അടുത്ത സിനിമ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഞാന്‍ വാക്കുകളില്‍ വിദഗ്ധയല്ല. പക്ഷെ ഇന്ന്, നീ എനിക്ക് വേണ്ടി ചെയ്തതിനെല്ലാം ഞാന്‍ നന്ദി പറയുന്നു. പലതും നേരിട്ടപ്പോഴും എനിക്കൊപ്പം നിന്നത് നീ മാത്രമാണ്. ഓരോ തവണയും നീ നിന്നെത്തന്നെ പണയപ്പെടുത്തിയാണ് അങ്ങനെ ചെയ്തത്. ആ കടം ഒരിക്കലും വീട്ടാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് നീ അറിയണം. ഈ വാക്കുകള്‍ക്കും ഉപരിയാണ് നിന്റെ മൂല്യം എന്ന് നിനക്കറിയാം. നിന്റെ ജീവിതത്തില്‍ എല്ലാ നന്മയും നേരുന്നു. എക്കാലവും നീയെന്ന വ്യക്തി ശോഭിക്കട്ടെ. നിന്റെ മുഖത്തെ പുഞ്ചിരി നിലനില്‍ക്കാന്‍ ഞാന്‍ എന്നെക്കൊണ്ടാവുന്നതൊക്കെയും ചെയ്യും,' പ്രിയ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു.

 

Read more topics: priya warrier, talking roshan,
English summary
priya warrier talking roshan
topbanner

More News from this section

Subscribe by Email