Wednesday December 1st, 2021 - 2:09:pm

പുതിയ മേക്കോവറില്‍ പ്രിയ വാര്യര്‍

JB
പുതിയ മേക്കോവറില്‍  പ്രിയ വാര്യര്‍

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടും വൈറലായി മാറിയ നടി പ്രിയ വാര്യരുടെ പുത്തന്‍ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താരത്തിന്റെ പുതിയ പരസ്യ ചിത്രത്തിലെ ചിത്രം കണ്ട ആരാധകര്‍ ആദ്യം അമ്പരന്നു. ഇത് തങ്ങളുടെ പ്രിയ വാര്യര്‍ തന്നെ ആണോ എന്നായിരുന്നു പലരുടെയും സംശയം. താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തിലാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം താരം തനി നാടന്‍ ലുക്കില്‍ ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ആണ് അള്‍ട്രാ മോഡേണ്‍ ലുക്കില്‍ വീണ്ടും ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് പ്രിയയുടെ ആരാധകരില്‍ അമ്പരപ്പുളവാക്കാന്‍ കാരണമായി. മുടി സ്‌ട്രെയിറ്റ് ചെയ്ത് ഷോര്‍ട്ട് സ്‌കര്‍ട്ട് ഇട്ട് കിടക്കുന്ന ചിത്രമാണ് പ്രിയ ഇപ്പോള്‍ പങ്കുവെച്ചത്.

 

 

Read more topics: priya warrier, new makeover for ad,
English summary
priya warrier new makeover for ad
topbanner

More News from this section

Subscribe by Email