Wednesday December 1st, 2021 - 3:22:pm

പാര്‍വതിയെപ്പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണെന്ന് പ്രിയ വാര്യർ

RA
 പാര്‍വതിയെപ്പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണെന്ന് പ്രിയ വാര്യർ

കൊച്ചി: പാര്‍വതി പ്രധാന വേഷത്തില്‍ എത്തിയ ഉയരെ പ്രേക്ഷക പ്രീതിനേടി മുന്നേറുകയാണ്. യുവ നായിക പ്രിയ വാര്യരും പാര്‍വതിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. പാര്‍വതിയെപ്പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണെന്നും, ഐ സല്യൂട്ട് യൂ എന്നുമായിരുന്നു പാര്‍വതിയെ കുറിച്ച് പ്രിയ പറഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പിന്നാലെ പ്രിയയ്ക്ക് നന്ദി അറിയിച്ച് പാര്‍വതിയും രംഗത്തെത്തി. ഇത്തരത്തില്‍ ഒരു ചിത്രം സമ്മാനിച്ചതിന് സംവിധായകന്‍ മനു അശോകിനും നടന്മാരായ ആസിഫ് അലിക്കും ടൊവിനോയ്ക്കും പ്രിയ നന്ദി പറഞ്ഞിട്ടുണ്ട്.ആദ്യ സിനിമയായ ഒരു അഡാര്‍ ലൗവിന് ശേഷം പ്രിയ വാര്യര്‍ ബോളിവുഡിലേക്ക് ചേക്കേറിയിരിക്കുകയാണ്. പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന് ശേഷം മറ്റൊരു ബോളിവുഡ് ചിത്രത്തിലും നായികയാകാനുള്ള ഒരുക്കത്തിലാണ് പ്രിയ.

English summary
priya warrier congrats parvathy film
topbanner

More News from this section

Subscribe by Email