Wednesday December 1st, 2021 - 3:56:pm

വീണ്ടുമൊരു ഹിന്ദി ചിത്രത്തില്‍ വേഷമിടാന്‍ പ്രിയ വാര്യര്‍

suji
വീണ്ടുമൊരു ഹിന്ദി ചിത്രത്തില്‍ വേഷമിടാന്‍ പ്രിയ വാര്യര്‍

ഒരു അഡാര്‍ ലൌവിന് ശേഷം ഹിന്ദി സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. ശ്രീദേവി ബംഗ്ലാവ് എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ വീണ്ടും ഒരു ഹിന്ദി സിനിമയില്‍ പ്രിയ വാര്യര്‍ നായികയാകുകയാണ് ,

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലൌവ് ഹാക്കേഴ്‌സ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയാകുന്നത്. മായങ്ക് പ്രകാശ് ശ്രീവാസ്തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലര്‍ സിനിമയാണ് ചിത്രം. ലക്‌നൌ, ദില്ലി,ഗുര്‍ഗൌണ്‍, മുംബൈ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷന്‍. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് പ്രിയ വാര്യര്‍ പറയുന്നു.

ഒരു നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ കുടുങ്ങിപ്പോയ നായിക സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് രക്ഷപ്പെടുന്നതാണ് സിനിമയുടെ കഥ.

 

Read more topics: priya warrier, bollywood movie
English summary
priya warrier another bollywood movie
topbanner

More News from this section

Subscribe by Email