Monday August 10th, 2020 - 2:14:pm

എനിക്ക് വധഭീഷണിയുണ്ട്, ഞാൻ ആത്മഹത്യ ചെയ്താൽ ഇവരായിരിക്കും ഉത്തരവാദി'; വെളിപ്പെടുത്തലുമായി നടി പ്രിയ മേനോൻ

Anusha unni
എനിക്ക് വധഭീഷണിയുണ്ട്, ഞാൻ ആത്മഹത്യ ചെയ്താൽ ഇവരായിരിക്കും ഉത്തരവാദി'; വെളിപ്പെടുത്തലുമായി നടി പ്രിയ മേനോൻ

വാനമ്പാടി സീരിയലിലൂടെ ഏവർക്കും സുപരിചിതയായ ഒരു നടിയാണ് പ്രിയ മേനോൻ. നെഗറ്റിവ് കഥാപാത്രമാണെങ്കിലും പ്രിയയെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാൽ തനിക്ക് വധഭീഷണിയുണ്ടെന്നും ആത്മഹത്യ ചെയ്‌താൽ അവരായിരിക്കും പൂർണ ഉത്തരവാദിയെന്നും വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് പ്രിയ മേനോൻ. ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് അവർ ഇക്കാര്യം തുറന്നു പറഞ്ഞത്.

കൂടെ ജോലി ചെയ്യുന്നവർ തന്നെയാണ് തന്നെ ഭീഷണിപ്പെടുത്തതെന്നും പ്രിയ വീഡിയോയിൽ പറയുന്നുണ്ട്. എന്നാല്‍ ആരാണ് വധഭീഷണി ഉന്നയിച്ചതെന്നു ഇവര്‍ വ്യക്തമാക്കുന്നില്ല. തന്റെ ബന്ധുക്കള്‍ ആരും കേരളത്തിലില്ലെന്നും അവരൊക്കെ പുറത്താണെന്നും അറിയിക്കേണ്ടവരെ ഒക്കെ താന്‍ ഈ വിവരം അറിയിച്ചു വരുന്നെന്നും ഇവര്‍ പറയുന്നുണ്ട്. ഇവരുടെ പേരു വിവരങ്ങൾ താൻ എഴുതിവെച്ചിട്ടുണ്ടെന്നും വീഡിയോയിൽ നടി വ്യക്തമാക്കുന്നു.

Read more topics: film news, priya menon
English summary
serial actress priya menon facebook video
topbanner

More News from this section

Subscribe by Email