പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി പൃഥ്വിരാജ് സുകുമാരന്റെ പാട്ട്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജിന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന ചിത്രം വിനീത് ശ്രീനിവാസന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയുടെ സംഗീത സംവിധായകന്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഹൃദയത്തിന് വേണ്ടി ഇസ്തംബുളിലെ സംഗീതജ്ഞര്‍ക്കൊപ്പം ലൈവ് റെക്കോര്‍ഡിംഗ് നടത്തുന്ന ചിത്രം അടുത്തിടെ വിനീത് പങ്കുവച്ചിരുന്നു. മ്യൂസിക് പ്രൊഡക്ഷനാണ് പുരോഗമിക്കുന്നത്. പാട്ടുകള്‍ ഒരുക്കിയ ശേഷമാണ് സിനിമകളുടെ ഷൂട്ടിംഗിലേക്ക് കടക്കുന്നതെന്ന് വിനീത് ശ്രീനിവാസന് പറഞ്ഞിരുന്നു.
മലയാളത്തിലെ മുന്‍നിര ബാനറായിരുന്നു മെറിലാന്റ് സിനിമാസ് നിര്‍മ്മാണ രംഗത്ത് തിരിച്ചെത്തുന്നു. വിശാഖ് സുബ്രഹ്മണ്യം ആണ് നിര്‍മ്മാണം.