Sunday August 9th, 2020 - 8:42:pm

ആടു ജീവിതത്തിനായി 'സൈസ് സീറോ' ആയി പൃഥ്വിരാജ്; ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

JB
 ആടു ജീവിതത്തിനായി 'സൈസ് സീറോ' ആയി പൃഥ്വിരാജ്; ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

'ആടുജീവിതം' എന്ന ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ് ഇപ്പോള്‍. രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനു വേണ്ടി മെലിയുകയാണ് താരമിപ്പോള്‍. 'അയ്യപ്പനും കോശിയും' എന്ന സിനിമ പൂര്‍ത്തിയാക്കിയ പൃഥ്വി ഇതിനായി മൂന്നു മാസത്തേക്ക് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. തന്റെ ജീവിതത്തില്‍ ഏറ്റവും ആഗ്രഹത്തോടെ കാണുന്ന 'ആടുജീവിതം' എന്ന ചിത്രത്തിന്റെ പരിശീലനം കൂടിയാണ് ഈ ഇടവേളയെന്നാണ് പൃഥ്വിരാജ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു മാസം പൂര്‍ത്തിയാകും മുന്‍പ് തന്നെ അമ്പരപ്പിക്കുന്ന രീതിയിലുള്ള മാറ്റമാണ് പൃഥ്വിരാജില്‍ കാണാന്‍ സാധിക്കുക. കഴിഞ്ഞ ദിവസം 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ പ്രിവ്യൂവിന് എത്തിയ പൃഥ്വിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളില്‍ ഒന്നായിരിക്കും 'ആടുജീവിതം' എന്നാണ് കരുതപ്പെടുന്നത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്.

Read more topics: prithviraj, aadujeevitham, new pic,
English summary
prithviraj new pic out
topbanner

More News from this section

Subscribe by Email