Thursday August 6th, 2020 - 3:42:pm

യുദ്ധത്തിനെതിരെ പോരാടുന്ന കമാന്‍ഡോയുടെ കഥയുമായി പൃഥ്വിരാജ്; പുതിയ ചിത്രത്തിൻറെ പ്രഖ്യാപനം ഉടന്‍

JB
യുദ്ധത്തിനെതിരെ പോരാടുന്ന കമാന്‍ഡോയുടെ കഥയുമായി പൃഥ്വിരാജ്; പുതിയ ചിത്രത്തിൻറെ പ്രഖ്യാപനം ഉടന്‍

അടുത്ത ചിത്രം 'അയ്യപ്പനും കോശിയും' റിലീസിനായി തയാറെടുക്കുമ്പോള്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി പൃഥ്വിരാജ് സുകുമാരന്‍. ഒരു യുദ്ധ കഥയുമായാണ് പൃഥ്വി അടുത്തതായി സ്‌ക്രീനില്‍ എത്തുക. ചിത്രത്തിന്റെ ഉള്ളടക്കത്തിലേക്കുള്ള സൂചനകള്‍ പൃഥ്വി പോസ്റ്റ് ചെയ്തു കഴിഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

1947 ലെ കാശ്മീര്‍ യുദ്ധത്തിന് ശേഷമുണ്ടായ രണ്ടു യുദ്ധങ്ങളും തോറ്റ ഐ.എസ്.ഐ. മൂന്നാമതും ആക്രമണത്തിനൊരുങ്ങുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സ് നേതൃത്വത്തില്‍ ഇവരുടെ പടപ്പുറപ്പാട് മണത്തറിയുന്നു. അയല്‍ക്കാരുമായി നാലാമതൊരു യുദ്ധമല്ല മറുപടി എന്നവരറിയുന്നു. ഇവരെ തടുക്കാന്‍ റോയുടെ ഉത്തരേന്ത്യന്‍, വടക്കു-കിഴക്ക് സന്നാഹത്തിന് പോലും കഴിയാതെ വരുന്ന സാഹചര്യത്തില്‍ അടുത്തതെന്തെന്ന ചോദ്യം ഉയരുന്നു.

ഇന്ത്യയുടെ ഏറ്റവും മികച്ച കൗണ്ടര്‍ ഇന്‍സര്‍ജന്‍സി കമാന്‍ഡോയുടെ നേതൃത്വത്തില്‍ റോയുടെ ദക്ഷിണേന്ത്യന്‍ വിഭാഗം ഒരു സംഘത്തെ നിയോഗിക്കുന്നു. സാറ്റലൈറ്റുകളും, ഡിജിറ്റല്‍ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് യുദ്ധം നേരിട്ടവരുടെ കഥയുമായാണ് പൃഥ്വി പുതിയ ചിത്രത്തില്‍ എത്തുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥയാവുമിത് എന്നാണ് സൂചന.ചിത്രത്തിന്റെ പേര് ഉടന്‍ തന്നെ പ്രഖ്യാപിക്കും.

 

Read more topics: prithviraj, new film, announce,
English summary
prithviraj new film announce soon
topbanner

More News from this section

Subscribe by Email