Tuesday December 10th, 2019 - 3:44:pm
topbanner

'ഞാന്‍ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയുമാണ്'; തോറ്റുപോയി എന്ന് കരുതിയവരോട് പൃഥ്വിരാജിന് പറയാനുള്ളത്

JB
'ഞാന്‍ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയുമാണ്'; തോറ്റുപോയി എന്ന് കരുതിയവരോട് പൃഥ്വിരാജിന് പറയാനുള്ളത്

എവിടെയും ധൈര്യത്തില്‍ നല്ല രീതിയില്‍ ഇംഗ്ലീഷ് പറയാനും കയ്യടി വാങ്ങാനും കഴിവുള്ളയാള്‍. ഇതൊക്കെയാണ് പൃഥ്വിരാജ്. എന്നാല്‍ തനിക്കു മുന്നില്‍ പരീക്ഷയില്‍ അ പ്ലസ്സും നേടി സമ്മാനം വാങ്ങാന്‍ വന്നിരുന്ന വിദ്യാര്‍ത്ഥി സമൂഹത്തിനു മുന്‍പില്‍ താന്‍ പന്ത്രണ്ടാം ക്ലാസ്‌കാരന്‍ ആണെന്ന് പറഞ്ഞതും സദസ്സ് സ്തബ്ധമായി. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജില്‍ പോകാത്തതല്ല കാരണം, പഠനം വഴിയില്‍ ഉപേക്ഷിച്ചു വന്ന പൃഥ്വിയെയാണ് മലയാളി പ്രേക്ഷകര്‍ നന്ദനത്തില്‍ കണ്ടത്. പൃഥ്വിയുടെ വാക്കുകളിലേക്ക്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഞാന്‍ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയുമാണ്. സ്‌കൂള്‍ കടന്നതിന് ശേഷം കോളേജില്‍ ചേരുകയും കോളേജ് പഠനം പൂര്‍ത്തിയാക്കും മുന്‍പേ നിര്‍ത്തി സിനിമാഭിനയത്തിലേക്ക് വരികയും ചെയ്ത വ്യക്തിയാണ്. അത് കൊണ്ട് ഒരു അക്കാഡമിക് കരിയര്‍ തുടരണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ഒരുദാഹരണം അല്ല എന്ന് കരുതുന്ന ആളാണ് ഞാന്‍.' പൃഥ്വി പറയുന്നു. പഠിതാക്കള്‍ തങ്ങളുടെ ദൗത്യമായ പഠനം നന്നായി ചെയ്യണമെന്നും, തന്റെ കാര്യത്തില്‍ അത് ഒരു സിനിമയില്‍ നന്നായി അഭിനയിക്കുക എന്നതാണെന്നും പൃഥ്വി പറയുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലേക്കു വിളി വരുമ്പോള്‍ ഓസ്ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടാസ്മാനിയയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബിരുദ വിദ്യാര്‍ത്ഥി ആയിരുന്നു പൃഥ്വി. ആദ്യ ചിത്രം തന്നെ ഹിറ്റ് ആയത്തോടു കൂടി പൃഥ്വിക്ക് പിന്നെ ഓഫറുകളുടെ തിരക്കായി. പഠനം അവിടെ ഉപേക്ഷിക്കേണ്ടി വന്നു.

 

Read more topics: prithviraj, motivation speech,
English summary
prithviraj motivation speech
topbanner

More News from this section

Subscribe by Email