Sunday October 20th, 2019 - 5:04:pm
topbanner

കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ട് ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍; തിരക്കഥ മുരളി ഗോപി

JB
കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ട് ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍; തിരക്കഥ മുരളി ഗോപി

മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജ് മറ്റൊരു ചിത്രത്തിന്റെ കാര്യം കൂടി സംസാരിച്ചിരുന്നു. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന മറ്റൊരു ചിത്രത്തില്‍ താന്‍ നായകനായി അഭിനയിക്കുന്നുണ്ടെന്നും അത് സംവിധാനം ചെയ്യുന്നത് 'കമ്മാരസംഭവം' ഒരുക്കിയ രതീഷ് അമ്പാട്ടാണെന്നുമായിരുന്നു താരം അപ്പോള്‍ പുറത്തുവിട്ട വിവരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിത'ത്തിന് ശേഷമാണ് പൃഥ്വിരാജ് രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രത്തിന്റെ ഭാഗമാകുക എന്നും അടുത്ത വര്‍ഷം മാര്‍ച്ചിന് ശേഷമാകും ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുകയെന്നും സംവിധായകന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് വ്യക്തമാക്കി. മുരളി ഗോപി ഈ സിനിമയുടെ എഴുത്ത് ജോലിയുടെ തിരക്കിലാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാന്‍ സാധിക്കില്ലെന്നും രതീഷ് അമ്പാട്ട് വ്യക്തമാക്കി.

 

English summary
prithviraj hero in ratheesh ambatt
topbanner

More News from this section

Subscribe by Email