Sunday August 9th, 2020 - 8:44:pm

പൃഥ്വിരാജിന്റെ 'ആടുജീവിത'ത്തിലെ സഹനടന്‍ കോവിഡ് 19 നിരീക്ഷണത്തില്‍

NewsDesk
പൃഥ്വിരാജിന്റെ 'ആടുജീവിത'ത്തിലെ സഹനടന്‍ കോവിഡ് 19 നിരീക്ഷണത്തില്‍

പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന 'ആടുജീവിത'ത്തില്‍ അഭിനയിക്കുന്ന പ്രമുഖ ഒമാന്‍ നടന്‍ ഡോ. താലിബ് അല്‍ ബലൂഷി കോവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നിരീക്ഷണത്തില്‍. ജോര്‍ദാനിലെ ഹോട്ടലിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നത്. എന്നാല്‍, ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും സുരക്ഷിതരാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഞാന്‍ ജോര്‍ദാനില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായുള്ള നിരീക്ഷണത്തിലാണ്. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് എത്തിയത്. സിനിമയുടെ ചിത്രീകരണം വാദി റും എന്ന മരുഭൂമി മേഖലയില്‍ പുരോഗമിക്കുന്നുണ്ട്. എല്ലാവരും സുരക്ഷിതരാണ്' -ഡോ. താലിബിനെ ഉദ്ധരിച്ച് ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമാനില്‍ നിന്ന് വരുന്നതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ടാണ് ഡോ. താലിബിനെ ജോര്‍ദാന്‍ അധികൃതര്‍ ചാവുകടലിന് അടുത്തുള്ള റമദ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ജോര്‍ദാനില്‍ ഇതുവരെ കൊറോണ കേസ് സ്ഥിരീകരിച്ചിട്ടില്ല. 30ഓളം പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. വിനോദ സഞ്ചാരികളും നിരീക്ഷണത്തിലാണ്. മുന്‍കരുതല്‍ നടപടിയെന്ന നിലക്ക് മാര്‍ച്ച് 31 വരെ ജോര്‍ദാനില്‍ ആരോഗ്യ സേവനം ഒഴികെയുള്ള എല്ലാ മേഖലകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

 

English summary
prithviraj coactor in covid observation from jodan
topbanner

More News from this section

Subscribe by Email