Friday July 10th, 2020 - 4:19:am

'കുഴപ്പക്കാരായ 'അപ്പനും മകനുമായി പൃഥ്വിരാജും രഞ്ജിത്തും

JB
'കുഴപ്പക്കാരായ 'അപ്പനും മകനുമായി പൃഥ്വിരാജും രഞ്ജിത്തും

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'മോന്‍ കുഴപ്പമാ... അപ്പന്‍ അതിലും കുഴപ്പമാ...' എന്ന ടാഗ് ലൈനോട് കൂടിയാണ് 'അയ്യപ്പനും കോശിയും' ചിത്രത്തിലെ ഈ അപ്പന്റെയും മകന്റെയും അവതരണം. മകന്റെ വേഷം ചെയ്യുന്നത് പൃഥ്വിരാജും അപ്പനായി എത്തുന്നത് രഞ്ജിത്തുമാണ്.

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ്. ചിത്രീകരണം പുരോഗമിക്കുന്നു.

പൃഥ്വിയും ബിജുവും ഒന്നിച്ചെത്തിയ അനാര്‍ക്കലി എന്ന ചിത്രത്തിനു ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയുന്ന ചിത്രം കൂടിയാണ്. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

അന്ന രാജന്‍, സിദ്ദിഖ്, അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.

റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ജെയ്ക്‌സ് ബിജോയ് ഈണം പകര്‍ന്നിരിക്കുന്നു. സുധീപ് ഇളമണ്‍ ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം. മോഹന്‍ ദാസ്.

 

Read more topics: prithviraj, and ranjith,
English summary
prithviraj and ranjith
topbanner

More News from this section

Subscribe by Email