പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ബിബിസിയില്‍ പത്രപ്രവര്‍ത്തകയായ സുപ്രിയയും പൃഥ്വിയും പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. ഇരുവരുടെയും പ്രണയ കഥകള്‍ പലപ്പോഴായി താരങ്ങള്‍ തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ജൂണ്‍ എന്ന പെണ്‍കുട്ടിയെയാണ് താന്‍ ആദ്യമായി പ്രണയിച്ചത് എന്ന് താരം വെളിപ്പെടുത്തി. ആസ്ട്രേലിയയിലെ പഠനകാലത്തായിരുന്നു ആ പ്രണയം. ജൂണ്‍ മലയാളിയായിരുന്നില്ല. സിനിമയില്‍ വന്നതിന് ശേഷം എന്റെ ആദ്യ പ്രണയം സിനിമയോടാണ്. അക്കാര്യം സുപ്രിയയോട് വിവാഹത്തിന് മുന്നേ പറഞ്ഞതാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് എന്തിനെയാണെന്ന് ചോദിച്ചപ്പോള്‍, അത് എന്റെ മകളെയാണെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. ഭാര്യയെ പോലും അത്ര പേടിയ്ക്കുന്നില്ല. നല്ല ഭാര്‍ത്താവാണോ അച്ഛനാണോ എന്ന് ചോദിച്ചപ്പോള്‍ അച്ഛന് എന്നായിരുന്നു പൃഥ്വിയുടെ മറുപടി.