Saturday May 30th, 2020 - 5:34:pm

ലൂസിഫറിനേക്കാള്‍ കൂടുതല്‍ മുതല്‍ മുടക്കു വേണം എമ്പുരാന് ; പൃഥ്വിരാജ്  

suji
ലൂസിഫറിനേക്കാള്‍ കൂടുതല്‍ മുതല്‍ മുടക്കു വേണം എമ്പുരാന് ; പൃഥ്വിരാജ്   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലൂസിഫര്‍ ചെയ്തതിലും കൂടുതല്‍ പൈസ വേണ്ടിവരും എമ്പുരാന്‍ ചെയ്യാനെന്ന് നടന്‍ പൃഥ്വിരാജ്. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങിയ ലൂസിഫര്‍ 200 കോടി ക്ലബ്ബില്‍ ഇടംനേടിരുന്നു. ലൂസിഫറിനേക്കാള്‍ കൂടുതല്‍ മുതല്‍ മുടക്ക് അതിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിവെരുമെന്ന് പറയുമ്പോള്‍ അത് ആരാധകരില്‍ ഉളവാക്കുന്ന പ്രതീക്ഷ വലുതാണ്.

'മുരളി ചിത്രത്തിന്റെ ഒരു ആശയം പറഞ്ഞപ്പോള്‍, നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിനോടാണ് ഇതിന്റെ വലുപ്പം പറയുന്നത്. എന്നാല്‍ ആ സമയത്ത് മലയാളസിനിമയുടെ അന്തരീക്ഷം മാറിയിരുന്നു. ദിലീഷും ശ്യാമും മധുവും ലിജോയും പോലുളള പ്രഗത്ഭരായ ഫിലിം മേക്കേര്‍സ് വന്ന്, റിയലിസം അടിസ്ഥാനമാക്കുന്ന സിനിമകളാണ് ഇവിടെ മലയാളപ്രേക്ഷകര്‍ക്ക് ഇഷ്ടം എന്ന അന്തരീക്ഷം ഇവിടെ നിലനിന്നിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിലാണ് മെയിന്‍സ്ട്രീം മാസ് സിനിമയുമായി ഞാന്‍ വരുന്നത്. എന്റെ കൈയ്യിലും വേറൊന്നുമില്ലായിരുന്നു. അങ്ങനെയുള്ള എന്നെ വിശ്വസിച്ച് ഇത്രയും വലിയ സിനിമയെടുക്കാന്‍ കൂടെ നിന്ന നിര്‍മാതാവിന് അവകാശപ്പെട്ടതാണ് ഈ സിനിമ.'

'ലൂസിഫറിന്റെ ഷൂട്ട് തുടങ്ങി റിലീസ് വരെ ഞാന്‍ ആവശ്യപ്പെട്ട ഒരു സാധനം പോലും കിട്ടാതിരുന്നിട്ടില്ല. അതൊരു ഫിലിം മേക്കറിനു കിട്ടുന്ന വലിയ ഭാഗ്യമാണ്. ജനപ്രിയ സിനിമയ്ക്കുള്ള ഈ അവാര്‍ഡ് നിര്‍മാതാവിന് അവകാശപ്പെട്ടതാണ്. ഞാന്‍ ഇത്രയും പൊക്കിപ്പറയാന്‍ കാര്യം, ഇതിലും കൂടുതല്‍ പൈസ വേണ്ടിവരും എമ്പുരാന്‍ ചെയ്യാന്‍.' പൃഥ്വി പറഞ്ഞു.

 

Read more topics: prithiraj, emburan, lucifer, costly
English summary
prithiraj says emburan is more costly than lucifer
topbanner

More News from this section

Subscribe by Email