Monday June 1st, 2020 - 10:41:am

മലയാളത്തില്‍ വേള്‍ഡ് ക്ലാസ് വി.എഫ്.എക്‌സ് ഒരുക്കുക എന്നത് ശ്രമകരമായ ജോലി, അതിഗംഭീരം.'; മരക്കാര്‍ ടീസറിനെ പ്രശംസിച്ച് പൃഥ്വിരാജ്

suji
മലയാളത്തില്‍ വേള്‍ഡ് ക്ലാസ് വി.എഫ്.എക്‌സ് ഒരുക്കുക എന്നത് ശ്രമകരമായ ജോലി, അതിഗംഭീരം.'; മരക്കാര്‍ ടീസറിനെ പ്രശംസിച്ച് പൃഥ്വിരാജ്

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. വളരെ ആകാംക്ഷയുണര്‍ത്തുന്ന രീതിയിലാണ് ടീസര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ മാസ് ഡയലോഗാണ് ടീസറിന്റെ ഹൈലൈറ്റ്. ഇപ്പോഴിതാ ടീസറിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. മലയാളത്തില്‍ ഇത്തരം വിഎഫ്എക്‌സ് വര്‍ക്കുകളെ ടോപ്പ് എന്ന് തന്നെ വിളിക്കണമെന്നാണ് ടീസര്‍ പങ്കുവെച്ച് പൃഥ്വി കുറിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'മലയാളത്തില്‍ വേള്‍ഡ് ക്ലാസ് വിഎഫ്എക്‌സ് ഒരുക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ് എന്നിരിക്കെ ഇത് അതിഗംഭീരമായിരിക്കുന്നു. പ്രിയദര്‍ശന്‍ സാര്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമില്‍, ചിത്രത്തിനായി കാത്തിരിക്കുന്നു.' പൃഥ്വിരാജ് കുറിച്ചു. മരയ്ക്കാറിന് വി.എഫ്.എക്‌സ് ഒരുക്കുന്നത് മാര്‍വെല്‍ സിനിമകള്‍ക്ക് വി.എഫ്.എക്‌സ് ഒരുക്കിയ അനിബ്രയിന്‍ ആണ്. ലോക സിനിമയിലെ തന്നെ പല വമ്പന്‍ സിനിമകള്‍ക്കും വി എഫ് എക്‌സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിന്‍.

മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്. മാര്‍ച്ച് 26 ന് ചിത്രം തിയേറ്ററുകളിലെത്തും.

 

 

 

English summary
prithiraj praise marakkar teaser
topbanner

More News from this section

Subscribe by Email