Sunday December 15th, 2019 - 8:32:pm
topbanner

പ്രതിച്ഛായ നേക്കാതെ സിനിമ ശ്രദ്ധിച്ചാല്‍ മതിയെന്ന് മനസിലായി ; ഇന്ത്യന്‍ റുപ്പിയ്ക്ക് ശേഷമുള്ള അനുഭവം പങ്കുവച്ച് പൃഥ്വിരാജ്

suji
പ്രതിച്ഛായ നേക്കാതെ സിനിമ ശ്രദ്ധിച്ചാല്‍ മതിയെന്ന് മനസിലായി ; ഇന്ത്യന്‍ റുപ്പിയ്ക്ക് ശേഷമുള്ള അനുഭവം പങ്കുവച്ച് പൃഥ്വിരാജ്

സൈബര്‍ ആക്രമണങ്ങള്‍ക്ക് ഒരുപാട് തവണ ഇരയായ വ്യക്തിയാണ് പൃഥ്വിരാജ്. 2011ല്‍ തിയറ്ററിലെത്തിയ ഇന്ത്യന്‍ റുപ്പിയെ പറ്റിയും ശേഷവുമുള്ള അനുഭവത്തെ പറ്റി താരം പറയുന്നതിങ്ങനെ

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'എനിക്കെതിരായ സൈബര്‍ ആക്രമണം കൂടി നില്‍ക്കുന്ന സമയത്താണ് ഇന്ത്യന്‍ റുപ്പി ഇറങ്ങുന്നത്. എന്റെ മുഖം സ്‌ക്രീനില്‍ തെളിയുന്ന സമയത്ത് പല തീയേറ്ററുകളിലും കൂവലാണെന്ന് പല ഫോണ്‍കോളുകളും ആ ദിവസങ്ങളില്‍ എനിക്ക് ലഭിച്ചു. അവര്‍ എന്നെ വെറുക്കുന്നുവെന്നും കൂവലിലൂടെ അത് പ്രകടിപ്പിക്കുന്നതാണെന്നും എനിക്ക് മനസിലായി. പക്ഷേ ആ സിനിമ സൂപ്പര്‍ഹിറ്റായി മാറി. പ്രേക്ഷകര്‍ എന്നെ സ്‌നേഹിക്കേണ്ടെന്നും എന്റെ സിനിമകളെ ഇഷ്ടപ്പെട്ടാല്‍ മതിയെന്നും അപ്പോള്‍ എനിക്ക് തോന്നി. പ്രതിച്ഛായയില്‍ ശ്രദ്ധിക്കേണ്ടതില്ലെന്നും സിനിമയില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും എനിക്ക് മനസിലായി. കരിയറിന്റെ ആ ഘട്ടത്തിന് ശേഷം അതുതന്നെയാണ് ഞാന്‍ ചെയ്തിട്ടുള്ളതും', പൃഥ്വിരാജ് പറയുന്നു.

അതേസമയം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'ഡ്രൈവിംഗ് ലൈസന്‍സ്' ആണ് പൃഥ്വിരാജിന്റെ പുതിയ ചിത്രം.

 

Read more topics: prithiraj, cyber attack
English summary
prithiraj about cyber attack
topbanner

More News from this section

Subscribe by Email