മഞ്ജു വാര്യര്‍ നായികയായി എത്തുന്ന പുതിയ ചിത്രം 'പ്രതി പൂവന്‍കോഴി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാല്‍ ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വസ്ത്ര വില്പനശാലയിലെ സെയില്‍സ് ഗേളായ മാധുരിയായാണ് മഞ്ജു വാര്യര്‍ എത്തുന്നത്.മഞ്ജുവാര്യരുടെ മുഖവും മൂന്ന് പൂവന് കോഴികളുമാണ് പോസ്റ്ററില്‍ ഉള്ളത്. മഞ്ജുവിനും സംവിധായകന് റോഷന് ആന്‍ഡ്രൂസിനും ടീമിനും ആശംസകള്‍ നേര്‍ന്നാണ് മോഹന്‍ലാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കു വെച്ചിരിക്കുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ചയായ നോവല്‍, പ്രതി പൂവന് കോഴിയുടെ ചലച്ചിത്രാവിഷ്കാരമാണ് സിനിമയും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഉണ്ണി ആര് തന്നെയാണ്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും അഭിനയിക്കുന്നു.