Friday August 23rd, 2019 - 2:33:am
topbanner
topbanner

'പ്രണയ മീനുകളുടെ കടലുമായി' വിനായകന്‍; ടീസര്‍ വീഡിയോ

JB
'പ്രണയ മീനുകളുടെ കടലുമായി' വിനായകന്‍; ടീസര്‍ വീഡിയോ

വിനായകനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന പ്രണയ മീനുകളുടെ കടല്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. കടലില്‍ തിമിംഗലങ്ങളെ വേട്ട ചെയ്യുന്നയാളായിട്ടാണ് ടീസറില്‍ വിനായകനെ അവതരിപ്പിക്കുന്നത്. അനാര്‍ക്കലിക്ക് ശേഷം ലക്ഷദ്വീപ് പശ്ചാത്തലമാകുന്ന സിനിമ കൂടിയാണ് പ്രണയ മീനുകളുടെ കടല്‍. മുപ്പത്തിയൊന്ന് വര്‍ഷത്തിനു ശേഷം സംവിധായകന്‍ കമലും തിരക്കഥാകൃത്ത് ജോണ്‍പോളും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പ്രണയമീനുകളുടെ കടലിനുണ്ട്.

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിനായകന് പുറമെ ദിലീഷ് പോത്തന്‍ ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. ഷാന്‍ റഹ്മാന്റെതാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. വസ്ത്രാലങ്കാരം ധന്യ.

 

Read more topics: prinayameenukaluda kadal, teaser
English summary
prinayameenukaluda kadal teaser
topbanner

More News from this section

Subscribe by Email