Friday November 22nd, 2019 - 1:15:am
topbanner

പ്രിയദര്‍ശന്റെ മകള്‍ക്കൊപ്പം പ്രണവ് മോഹന്‍ലാലിന്റെ സെല്‍ഫി വൈറലാകുന്നു

NewsDesk
പ്രിയദര്‍ശന്റെ മകള്‍ക്കൊപ്പം പ്രണവ് മോഹന്‍ലാലിന്റെ സെല്‍ഫി വൈറലാകുന്നു

ചെറുപ്പം മുതല്‍ കൂട്ടൂകാരായ മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം ഏവര്‍ക്കും അറിയാവുന്നതാണ്. അതിനിടയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് ഇരുവരുടേയും മക്കള്‍ ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നായകനായി സിനിമാ പ്രവേശനത്തിന് ഒരുങ്ങുന്ന പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്‍ ലിസി ദമ്പതികളുടെ മകള്‍ കല്യാണിയും ഒരുമിച്ചുള്ള സെല്‍ഫിയാണ് ചലച്ചിത്രലോകത്തെ പുതിയ സംസാര വിഷയം.

ബാല്യകാല സുഹൃത്തുക്കളായ പ്രണവിന്റെയും കല്യാണിയുടേയും ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ആരാധകരും സോഷ്യല്‍ മീഡിയയും അത് ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധത്തെ നിറഞ്ഞ കയ്യടിയോടെയാണ് ഏവരും സ്വീകരിക്കുന്നത്.

ജിത്തുജോസഫ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ് പ്രണവ് മോഹന്‍ലാല്‍. നേരത്തെ പാപനാശമടക്കമുള്ള സിനിമയില്‍ പ്രണവ് ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
pranav mohanlal selfie goes viral
topbanner

More News from this section

Subscribe by Email