Wednesday April 1st, 2020 - 12:26:am
topbanner

'മുടിയില്‍ മുല്ലപ്പൂ ചൂടിയിരിക്കുന്ന മല്ലിക, തൊട്ടടുത്തിരുന്ന് കുശലം പറയുന്ന സുകുമാരന്‍'; പഴയ ചിത്രം പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

JB
'മുടിയില്‍ മുല്ലപ്പൂ ചൂടിയിരിക്കുന്ന മല്ലിക, തൊട്ടടുത്തിരുന്ന് കുശലം പറയുന്ന സുകുമാരന്‍'; പഴയ ചിത്രം പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മരുമക്കളായ പൂര്‍ണിമയും സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. ചിലപ്പോഴക്കെ മക്കളും മരുമക്കളും ഇടുന്ന പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ രസകരമായ മറുപടിയുമായി മല്ലിക സുകുമാരന്‍ എത്താറുണ്ട്. ഇപ്പോള്‍ ഇതാ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും പഴയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ചിത്രമാണ് പൂര്‍ണിമ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. മുടിയില്‍ മുല്ലപ്പൂ ചൂടിയിരിക്കുന്ന മല്ലിക, തൊട്ടടുത്തിരുന്ന് കുശലം പറയുന്ന സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലുള്ളത്. വളരെ സുന്ദരിയായാണ് മല്ലികയെ ചിത്രത്തില്‍ കാണുന്നത്. അമ്മ എത്ര സുന്ദരിയാണെന്ന് ചിത്രം പങ്കുവച്ച് പൂര്‍ണിമ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നു. മല്ലിക സുകുമാരനെ മെന്‍ഷന്‍ ചെയ്താണ് പൂര്‍ണിമ പോസ്റ്റിട്ടിരിക്കുന്നത്.

എന്തായാലും ചിത്രത്തിനു താഴെ രസകരമായ കമന്റുകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. മരുമകള്‍ അമ്മായിയമ്മയെ സോപ്പിടുന്നതാണെന്നാണ് പലരും തമാശരൂപേണ കമന്റ് ചെയ്തിരിക്കുന്നത്. പൂര്‍ണിമ മല്ലികയെ സോപ്പിട്ടു നോക്കുകയാണെന്നാണ് ചിലരൊക്കെ കമന്റ് ചെയ്തിരിക്കുന്നത്.

 

English summary
poornima indajith share mallika sukumaran and sukumaran pic
topbanner

More News from this section

Subscribe by Email