Wednesday October 27th, 2021 - 2:38:am

മണിയുടെ മരണം; സിനിമാ സീരിയല്‍ നടിയെ ചോദ്യം ചെയ്‌തേക്കും

NewsDesk
മണിയുടെ മരണം; സിനിമാ സീരിയല്‍ നടിയെ ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സീരിയല്‍ സിനിമാ നടിയെ ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. മണിയുടെ വിശ്രമകേന്ദ്രത്തില്‍ ഇവര്‍ ഇടയ്ക്കിടെ വന്നുപോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മണിയുടെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നില്ലെങ്കിലും നിര്‍ണായകമായ മറ്റു വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. നടിയെ സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ മണിയുടെ കുടുംബത്തിനിടയിലും ബന്ധുകള്‍ക്കിടെയിലും പ്രചരിച്ചിരുന്നു.

മണി അടുത്തിടെ കുടുംബവുമായി അടുപ്പത്തിലായിരുന്നില്ല. താന്‍ കടുത്ത രോഗത്തിന് അടിമയാണെന്ന ബോധം അലട്ടിയിരുന്നതിനാലാണ് മണി വീട്ടുകാരില്‍ നിന്നും ഭാര്യയില്‍ നിന്നും അകന്നു കഴിഞ്ഞതെന്നും പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിലപാടിലുറച്ചാണ് പൊലീസ്. ഹൈദരാബാദിലെ ലാബിലേക്ക് അയച്ച പരിശോധനാഫലം രണ്ടോ മൂന്നോ ദിവസത്തിനകം ലഭിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് പ്രത്യേക മെഡിക്കല്‍ സംഘം വിലയിരുത്തും.

ക്രൂശിക്കരുത്; ഫ്ളാഷ് മോബിനിടെ പെണ്‍കുട്ടിയെ തല്ലിയ സ്ത്രീ ആരാണെന്ന് അറിയുമോ?

മണിയുടെ ജീവിതത്തില്‍ താളപ്പിഴകളുണ്ടായിരുന്നതായി സൂചിപ്പിച്ച് ഡിജിപി സെന്‍ കുമാര്‍

 

English summary
kalbhavan mani's death; police to question serial actress
topbanner

More News from this section

Subscribe by Email