Wednesday December 1st, 2021 - 2:07:pm

പേളി മാണി വസ്ത്ര വ്യാപാര രംഗത്തേക്കെന്ന വാര്‍ത്ത ; സത്യമിതാണ്

suji
പേളി മാണി വസ്ത്ര വ്യാപാര രംഗത്തേക്കെന്ന വാര്‍ത്ത ; സത്യമിതാണ്

നടിയും അവതാരകയുമായ പേളി മാണി വസ്ത്ര വ്യാപാര രംഗത്തേയ്ക്ക് ഇറങ്ങുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരണം തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. എന്നാല്‍ ഇക്കാര്യത്തില്‍ നടി ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരുന്നില്ല. എന്നാല്‍ ഈ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന സ്ഥിരീകരണം നല്‍കിയിരിക്കുകയാണ് പേളിയുടെ അച്ഛനും മോട്ടിവേഷണല്‍ സ്പീക്കറുമായ മാണി പോള്‍ ഇപ്പോള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


പൂര്‍ണിമ ഇന്ദ്രജിത്തിനെ പോലെ മലയാള സിനിമയിലെ മറ്റൊരു മുഴുവന്‍ സമയ സെലിബ്രിറ്റി ബിസിനസുകാരിയാകാന്‍ പേളി മാണി ഇല്ലെന്നാണ് പേളിയുടെ അച്ഛന്‍ മാണി പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. പേളി മാണി ഇപ്പോള്‍ നല്ല തിരക്കിലാണ്, ബിസിനസു ചെയ്യാനുള്ള സമയമൊന്നും കക്ഷിക്ക് ഇല്ല. പേളിയുടെ ഒരു അടുത്ത സുഹൃത്തിനെ ബിസിനസില്‍ സഹായിക്കുന്നുണ്ട്. അത് തന്നോട് പറഞ്ഞിരുന്നു, അതാവാം ഇത്തരം വാര്‍ത്തകള്‍ക്കു പിന്നിലെന്നും മാണി പോള്‍ വ്യക്തമാക്കി.

പേളി അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ഫിനിഷിങ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. അതിന്റേതായ തിരക്കുകളും അഭിമുഖങ്ങളുമൊക്കെയായി പേളി മാണി നല്ല തിരക്കിലാണ് ഇപ്പോള്‍.

Read more topics: perley mani, business
English summary
perley mani business life
topbanner

More News from this section

Subscribe by Email