പാവാടയുടെ തിരക്കഥ പൃഥ്വിരാജ് നാലുതവണ തിരുത്തിയെന്ന വാര്‍ത്ത തള്ളി ചിത്രത്തിന്റെ സംവിധായകന് ജി. മാര്‍ത്താണ്ഡന്‍ രംഗത്ത്. പൃഥ്വിരാജ് പാവാടയുടെ തിരക്കഥ നാല് പ്രാവശ്യം മാറ്റിയെഴുതിച്ചെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് മണിയന്‍പിള്ള രാജു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മണിയന്‍പിള്ള രാജുവിന്റെ വാക്കുകളെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. പാവാടയുടെ തിരക്കഥയില്‍ പൃഥ്വിരാജ് ഒരു മാറ്റവും വരുത്തിയിട്ടില്ല. പാവാടയ്ക്ക് മുമ്പ് നാല് തിരക്കഥകള്‍ ചര്‍ച്ച ചെയ്തിരുന്നു. അവയെല്ലാം ഒഴിവാക്കിയാണ് ഞങ്ങള്‍ പാവാടയുടെ കഥ ചെയ്യാമെന്നേറ്റത്. ഇക്കാര്യമാണ് രാജുവേട്ടന് പറഞ്ഞത്. ഇത് ചിലര്‍ തെറ്റായി ധരിക്കുകയായിരുന്നു. പൂര്‍ണ സ്ക്രിപ്റ്റുമായാണ് പാവാടയുടെ ഷൂട്ടിങ് ആരംഭിച്ചത്.
സ്ത്രീകള്‍ ശബരിമലയില്‍ പോയാല്‍ അംഗഭംഗം സംഭവിക്കുമെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍