Thursday August 6th, 2020 - 6:20:pm

നീണ്ട ഇടവേളയ്ക്കുശേഷം നവ്യ നായര്‍ തിരിച്ചെത്തുന്നു; 'ഒരുത്തീ' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

JB
 നീണ്ട ഇടവേളയ്ക്കുശേഷം നവ്യ നായര്‍ തിരിച്ചെത്തുന്നു; 'ഒരുത്തീ' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

നീണ്ട ഇടവേളയ്ക്കുശേഷം നവ്യ നായര്‍ വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ചേര്‍ന്ന് പുറത്തിറക്കി.വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ചിത്രത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിര്‍മാണം ബെന്‍സി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഇഷ്ടം' എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമയിലേക്കെത്തിയത്. 'നന്ദനം' ആണ് നവ്യയുടെ കരിയറില്‍ വഴിത്തിരിവായത്. ചിത്രത്തില്‍ നവ്യ അവതരിപ്പിച്ച ബാലാമണി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുളള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. പിന്നീടിങ്ങോട്ട് നിരവധി സിനിമകളില്‍ അഭിനയിച്ചു.

English summary
oruthee film first look poster
topbanner

More News from this section

Subscribe by Email