Thursday September 24th, 2020 - 1:15:am

പുതു തലമുറയില്‍ മാത്രമല്ല പഴയ തലമുറയിലും പ്രശ്‌നമുണ്ടെന്ന് തോന്നുന്നു ; പ്രതികരിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

suji
പുതു തലമുറയില്‍ മാത്രമല്ല പഴയ തലമുറയിലും പ്രശ്‌നമുണ്ടെന്ന് തോന്നുന്നു ; പ്രതികരിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

പുതു തലമുറയ്ക്ക് മാത്രമല്ല പഴയ തലമുറയിലും പ്രശ്‌നമുണ്ടെന്ന് കരുതുന്നുവെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. നടി മഞ്ജു വാര്യരുടെ പരാതിയില്‍ മേല്‍ അറസ്റ്റിലായ ശ്രീകുമാര്‍ ജാമ്യത്തിലറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. നന്മ ഉദ്ദേശിച്ചു ചെയ്ത കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നന്മയോടെ കരുതലോടെ സ്‌നേഹത്തോടെ പറഞ്ഞിരുന്ന കുറേ കാര്യങ്ങള്‍ കുറേ കാലം നന്മയ്ക്കാണെന്ന് തോന്നും, അത് കഴിയുമ്പോള്‍ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നു തോന്നും. ഇത് പുതുതലമുറയുടെ മാത്രം പ്രശ്‌നമാണെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ പഴയ തലമുറയ്ക്കും ഈ പ്രശ്‌നമുണ്ടെന്ന് തോന്നുന്നു. അല്ലാതെന്തു പറയാന്‍.'

'അന്വേഷണത്തിന് പൂര്‍ണമായും സഹകരിക്കും. ഇതിന്റെ ഭാഗമായി അവര്‍ക്ക് അറിയാനുള്ള കാര്യങ്ങള്‍ കുറേ ഉണ്ട്. അതിന്റെ ഭാഗമായാണ് എന്നെ വിളിപ്പിച്ചത്. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു.' ശ്രീകുമാര്‍ പറഞ്ഞു. മഞ്ജു നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ ശരിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ടു പേരുടെ ജാമ്യത്തില്‍ ശ്രീകുമാര്‍ മേനോനെ വിട്ടയക്കുകയായിരുന്നു.

 

 

English summary
old generation also had some problems says sreekumar menon
topbanner

More News from this section

Subscribe by Email