Thursday June 4th, 2020 - 9:04:am

ജീവിതത്തിലൊരിക്കലും ഇങ്ങനെ വീട്ടിലിരുന്ന ഓര്‍മ്മയില്ല ; ആര്‍ഭാടത്തിന്റെ സമയമല്ലിതെന്ന് മക്കളോട് പറഞ്ഞുകൊടുക്കുമെന്ന് നടി നിഷ സാരംഗ്

suji
ജീവിതത്തിലൊരിക്കലും ഇങ്ങനെ വീട്ടിലിരുന്ന ഓര്‍മ്മയില്ല ; ആര്‍ഭാടത്തിന്റെ സമയമല്ലിതെന്ന് മക്കളോട് പറഞ്ഞുകൊടുക്കുമെന്ന് നടി നിഷ സാരംഗ്

ലോക് ഡൗണ്‍ കാലത്ത് മക്കളും മരുമകനും പേരക്കുട്ടികളും അടുത്തുളളതിന്റെ സന്തോഷം പങ്കുവെച്ച് നടി നിഷ സാരംഗ്. മകള്‍ രേവതിയും മരുമകന്‍ റോണിയും പേരക്കുട്ടി റയാനും ഇവിടെയുണ്ട്. ഒപ്പം ബാംഗളൂരുവില്‍ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായ ഇളയ മകള്‍ രേവിത ലോക് ഡൗണിന് മുന്‍പ് വീട്ടിലെത്തിയെന്നും നടി പറഞ്ഞു. ജോലിക്ക് പോകുന്നവരാണെങ്കിലും സ്ത്രീകളുടെ ജീവിതത്തില്‍ ഇക്കാലം വലിയ മാറ്റമൊന്നും വരുത്തുന്നില്ല എന്ന് നിഷ സാരംഗ് പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വീട്ടു പണികളൊക്കെ കുറച്ചുകൂടി സാവകാശം ചെയ്യാനാകുമെന്ന് മാത്രം, മക്കള്‍ അടുത്തുളളതുകൊണ്ട് അവര്‍ക്ക് ഇഷ്ടമുളളതൊക്കെ തയ്യാറാക്കി കൊടുക്കുന്നുണ്ട്. അപ്പോഴും ഞാനവരോട് പറയും. ഇത് ആര്‍ഭാടത്തിന്റെ സമയമല്ല. അത് മനസിലാക്കാന്‍ അവര്‍ക്കാവുന്നുണ്ട്. ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെ വീട്ടിലിരുന്ന ഓര്‍മ്മയില്ലെന്നും നടി പറയുന്നു.

കൊറോണയെന്നും കൊവിഡെന്നുമൊക്കെ പത്രത്തില്‍ വായിച്ചും ടിവിയില്‍ കണ്ടും ആകുലപ്പെട്ടിരുന്നെങ്കിലും ഇത്ര പെട്ടെന്ന് പടിക്കലെത്തി ഗേറ്റിന് താഴിടുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. വീട്ടിലിരിക്കുന്നത് സന്തോഷമെങ്കിലും ഈ നേരം തനിക്ക് അങ്ങനയെല്ലെന്നും നടി പറയുന്നു. നാം സുരക്ഷിതമായ സ്ഥലത്ത് തന്നെ. കഴിക്കാന്‍ നല്ല ഭക്ഷണവുമുണ്ട്,. അങ്ങനെയല്ലാത്ത എത്രയെറേ ആളുകള്‍ പുറത്തുണ്ട്.

 

Read more topics: nisha ,lockdown, experience
English summary
nisha about lockdown experience
topbanner

More News from this section

Subscribe by Email